1. News

വനമിത്ര പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

ജൈവവൈവിധ്യം (കാര്‍ഷിക ജൈവവൈവിധ്യമടക്കം), കാവ്, കണ്ടല്‍വനം, ഔഷധ സസ്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്തുത്യര്‍ഹവും നിസ്വാര്‍ത്ഥവുമായ സംഭാവനകള്‍

KJ Staff

ജൈവവൈവിധ്യം (കാര്‍ഷിക ജൈവവൈവിധ്യമടക്കം), കാവ്, കണ്ടല്‍വനം, ഔഷധ സസ്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്തുത്യര്‍ഹവും നിസ്വാര്‍ത്ഥവുമായ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, കൃഷിക്കാര്‍ തുടങ്ങിയവരില്‍ നിന്നും കേരള വനംവകുപ്പ് ഓരോ ജില്ലയില്‍ നിന്നും വനമിത്ര 2018-19 പുരസ്‌ക്കാരത്തിനായുളള അപേക്ഷ ക്ഷണിച്ചു. അര്‍ഹരാവുന്നവര്‍ക്ക് ഓരോ ജില്ലയിലും 25000 രൂപ അവാര്‍ഡും ഫലകവും നല്‍കും. കോഴിക്കോട് ജില്ലയിലെ അപേക്ഷകര്‍ അര്‍ഹത സാധൂകരിക്കുന്ന കുറിപ്പും ഫോട്ടോകളും സഹിതം ആഗസ്റ്റ് 31 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വനശ്രീ), അരക്കിണര്‍ പി.ഒ, മാത്തോട്ടം മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0495 2416900.

 

English Summary: vanamitra award

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds