News

പ്രധാനമന്ത്രി  കർഷകരെ  അഭിസംബോധന  ചെയ്യുന്നു

 
പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ  രാജ്യത്തെ കർഷകരുമായി സംവദിക്കുമെന്ന് ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. ആദ്യമായിട്ടാണ് പ്രധാനമന്ത്രി  കർഷകരുമായി ഇങ്ങനെ നേരിട്ടു സംവദിക്കുന്നതെന്നും കർഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുന്നതിനുള്ള വിവിധ സംരംഭങ്ങൾ ഉൾപ്പടെയുള്ള  വിഷയങ്ങൾ  ചർച്ച ചെയ്യുമെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിംഗ് പറഞ്ഞു. നാളെ രാവിലെ 9.30 ന് കൃഷി വിഗ്യാൻ കേന്ദ്രങ്ങൾ, ദൂരദർശൻ, ഡി.ഡി.കിസാൻ , ആകാശവാണിയുടെ എല്ലാ നിലയങ്ങളും ഈ പരിപാടി നേരിട്ട് സംപ്രേക്ഷണം ചെയ്യും. നരേന്ദ്രമോദി ആപ്പ് വഴി കർഷകർക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കാം.ഇത് ഒരു ചരിത്ര നിമിഷമാണെന്നും,കർഷകർ കൃഷി വിഗ്യാൻ കേന്ദ്രങ്ങൾ സന്ദർശിച്ചു തങ്ങളുടെ പ്രാതിനിത്യം ഉറപ്പാക്കണമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

Share your comments