ചക്ക സംരംഭകത്വം ; വിവിധ പദ്ധതികളുമായി മേഘാലയ സർക്കാർ

മികച്ച ഉത്പാദന ശേഷിയുള്ള പ്ലാവ് മുതല്‍ ചക്കകൊണ്ട് പുതിയ തരം ഉത്പന്നങ്ങൾ വരെ നിര്‍മ്മിച്ച് കര്‍ഷകര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്താന്‍ വിവിധ പദ്ധതികൾ ഒരുക്കുകയാണ് മേഘാലയ സർക്കാർ.ലോക ഭക്ഷ്യ സംസ്‌കരണ ശൃംഖലയിലെ മികച്ച പോഷക-ആരോഗ്യ ഭക്ഷണമായി മാറിക്കൊണ്ടിരിക്കുന്ന ചക്കയുടെ അനന്ത സാധ്യതകള്‍ കണ്ടെത്തി വന്‍ പദ്ധതികള്‍ക്കുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് മേഘാലയ സർക്കാർ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇതുമായിബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയായിരുന്നു.
കേരളത്തിലെപ്പോലെ മേഘാലയയിലും ചക്ക പാഴാക്കിക്കളയുകയായിരുന്നു.ഈ സാഹചര്യം മാറ്റിയെടുക്കാന്‍ മേഘാലയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രീണര്‍ഷിപ്പ് പ്രവര്‍ത്തിച്ച് വരികയായിരുന്നു. പരിശീലനങ്ങള്‍ വഴി 100 മികച്ച കര്‍ഷക സംരംഭകരെ മേഘാലയ സര്‍ക്കാര്‍ കണ്ടെത്തി. ഇവരിലൂടെ കൂടുതല്‍ സംരംഭകത്വ പദ്ധതികള്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 60,580 കര്‍ഷകര്‍ക്ക് ചക്ക സംരംഭകത്വത്തോടെ അധിക വരുമാനം ഉറപ്പ് വരുത്താനുള്ള പദ്ധതി അഞ്ച് വര്‍ഷം കൊണ്ടാണ് നടപ്പിലാക്കുക.

2300 സംരംഭകര്‍ക്കും 300 കുടില്‍ വ്യവസായികള്‍ക്കും ഇതിലൂടെ മികച്ച വരുമാനം ലഭിക്കും. 67.08 കോടി രൂപയാണ് മേഘാലയ സര്‍ക്കാരിന്റെ ചക്ക പദ്ധതി മൂലധനം. ഇതില്‍ 40.07 കോടി രൂപ കേന്ദ്ര വിഹിതമാണ്. കേരളത്തെ പോലെ ചക്ക സംസ്‌കരണ സംരംഭകത്വ വികാസത്തില്‍ വന്‍ മുന്നേറ്റം നടത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമായി മേഘാലയ മാറുന്നു .പ്രാദേശിക ആരോഗ്യ-പോഷക-സാമ്പത്തിക സുരക്ഷ കൂടിയാണ് ചക്കയിലൂടെ കേരളവും മേഘാലയയും ലക്ഷ്യം വെക്കുന്നത്.
English Summary: Various measures by Meghalaya government for Jack fruit promotion
Share your comments