- തൃശൂർ: മത്സ്യബന്ധനമേഖലയിലെ വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു
തൃശൂർ ജില്ലയില്‍ മത്സ്യബന്ധന മേഖലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സ്‌ക്വയര്‍മെഷ് കോഡ് എന്റ്, ഇന്‍സുലേറ്റഡ് ഐസ് ബോക്‌സ്, മത്സ്യബന്ധനയാനങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയവയാണ് പദ്ധതികള്‍. ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ ജൂണ്‍ 22 വൈകിട്ട് അഞ്ചുവരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ ജില്ലയിലെ മത്സ്യഭവനുകളിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0487 2441132.
- തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരിശീലനം
തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരിശീലനം നൽകുന്നു. ബിരുദ തലത്തിൽ 60% മാർക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളിൽ ലഭ്യമാണ്. ജൂൺ 25 വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷ ജില്ലാ ഫിഷറീസ് ഓഫീസിൽ സമർപ്പിക്കണം. പ്ലാമൂട് സിവിൽ സർവീസ് അക്കാഡമി മുഖേനയാണ് പരിശീലനം നൽകുന്നത്. ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ. സിവിൽ സർവീസ് അക്കാഡമി നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകർ താമസിച്ച് പഠിക്കാൻ സന്നദ്ധരായിരിക്കണം.
അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക: APPLICATION FORM OF MEDICAL/ ENGG/ CIVIL SERVICE ENTRANCE TRAINING 2024
- ഇടുക്കി: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് എന്‍ട്രന്‍സ് പരിശീലനങ്ങൾക്ക് ധനസഹായം
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ഐ.ഐ.ടി /എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം നല്‍കുന്നു. ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ഐ.ഐ.ടി /എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം നല്‍കുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ മക്കള്‍ക്കാണ് അപേക്ഷിക്കാനുള്ള അര്‍ഹത.
മെഡിക്കല്‍ എന്‍ട്രന്‍സിന് ഒരു വര്‍ഷത്തെ കോച്ചിംഗിനുള്ള ധനസഹായമാണ് സര്‍ക്കാര്‍ നല്‍കുക. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85% മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 41% മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
ബിരുദതലത്തില്‍ 60% മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാവുന്നതാണ്. തിരുവനന്തപുരം പ്ലാമൂട്ടിലുള്ള സിവില്‍ സര്‍വീസ് അക്കാദമി എന്ന സ്ഥാപനം മുഖേനയൊണ് പരിശീലനം. അക്കാഡമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയിലെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞുക്കുക. അപേക്ഷകര്‍ താമസിച്ച് പഠിക്കുവാന്‍ സന്നദ്ധരായിരിക്കണം.
ഐ.ഐ.ടി /എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം ലഭിക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ക്ക് 85% മാര്‍ക്കോ അതിനു മുകളിലോ നേടി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭ്യമാണ്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടാകൂ. പൂരിപ്പിച്ച അപേക്ഷ ഫോം ജൂണ്‍ 24 ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്.
- മലപ്പുറം: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് എന്‍ട്രന്‍സ് പരിശീലനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
മലപ്പുറം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കളെ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കും വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും സജ്ജരാക്കുന്ന വിദ്യാതീരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി നടത്തുന്ന സൗജന്യ സിവില്‍ സര്‍വ്വീസ്, റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ്, ഐ.ഐ.ടി/എന്‍.ഐ.ടി എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷാ ഫോം പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, പൊന്നാനി/ പുറത്തൂര്‍/ വെട്ടം/ താനൂര്‍/ പരപ്പനങ്ങാടി മത്സ്യഭവന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. https://fisheries.kerala.gov.in എന്ന വെബ്‍സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തും അപേക്ഷാ ഫോം ഉപയോഗിക്കാം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഫിംസ് ഐ.ഡിയുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ജൂണ്‍ 25 ന് മുമ്പായി മേല്‍ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമെ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ.
ഹയര്‍ സെക്കന്ററി/ വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85% മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 41% മാര്‍ക്ക് ലഭിച്ചവരോ ആയ വിദ്യാര്‍ത്ഥികള്‍ക്കാണ് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സിന് അപേക്ഷിക്കാന്‍ അര്‍ഹത. ബിരുദ തലത്തില്‍ 60% മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വ്വീസ് പരിശീലനത്തിനും അപേക്ഷിക്കാം. തിരുവനന്തപുരം പ്ലാമൂടുള്ള സിവില്‍ സര്‍വ്വീസ് അക്കാദമി മുഖേനയാണ് സിവില്‍ സര്‍വ്വീസ് പരിശീലനം. അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ താമസിച്ച് പഠിക്കാന്‍ സന്നദ്ധരായിരിക്കണം.
ഹയര്‍ സെക്കന്ററി/ വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്സ്/കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ക്ക് 85% മാര്‍ക്കോ അതിന് മുകളിലോ നേടി വിജയിച്ചവര്‍ക്ക് ഐ.ഐ.ടി/എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനത്തിനും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ: 0494-2666428
അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക: APPLICATION FORM OF MEDICAL/ ENGG/ CIVIL SERVICE ENTRANCE TRAINING 2024
- കോട്ടയം: മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് എന്‍ട്രന്‍സ് പരിശീലനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
കോട്ടയം: സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ്, ഐ.ഐ.ടി./എൻ.ഐ.ടി. എൻട്രൻസ് പരിശീലനങ്ങൾ നൽകുന്നു. ബിരുദതലത്തിൽ 60 ശതമാനം മാർക്കോടെ വിജയിച്ചവർക്കാണ് സിവിൽ സർവീസ് പരിശീലനത്തിന് അർഹത. ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ ഫിസിക്‌സ്/ കെമിസ്ട്രി /കണക്ക് വിഷയങ്ങൾക്ക് 85 ശതമാനവും അതിനു മുകളിലും മാർക്കു നേടി വിജയിച്ചവർക്കാണ് ഐ.ഐ.ടി./എൻ.ഐ.ടി. എൻട്രൻസ് പരിശീലനങ്ങൾക്ക് അവസരം. അപേക്ഷകർ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കളായിരിക്കണം. ഒരു വർഷത്തെ പരിശീലനത്തിന് ധനസഹായം നൽകും. ഒരു വിദ്യാർത്ഥിക്ക് ഒരു തവണയേ ആനുകൂല്യത്തിന് അർഹത ഉള്ളൂ. അപേക്ഷാ ഫോമും വിശദവിവരങ്ങളും കോട്ടയം ജില്ലാ ഫിഷറീസ് ഓഫീസിലും (04812566823), മത്സ്യഭവൻ വൈക്കം (04829291550), ഫിഷറീസ് ഇൻസ്‌പെക്ടർ ഓഫീസ് വൈക്കം (04829291550 ), മത്സ്യഭവൻ പാലാ (04822299151), മത്സ്യഭവൻ പളളം (കോട്ടയം) എന്നിവിടങ്ങളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ജൂൺ 25ന് മുമ്പായി സമർപ്പിക്കേണ്ടതാണ്.
- തിരുവനന്തപുരം: മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് വിവിധ മത്സ്യകൃഷി പദ്ധതികള്‍ക്ക് മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓരുജല മത്സ്യകൃഷി, പുതിയ കുളങ്ങളുടെ നിര്‍മാണം, നഴ്‌സറി റിയറിങ് കുളങ്ങളുടെ നിര്‍മാണം, പുതിയ ഗ്രോ ഔട്ട് കുളങ്ങളുടെ നിര്‍മാണം, ശുദ്ധജല മത്സ്യകൃഷിയ്ക്കുള്ള ഇന്‍പുട്ടുകള്‍, പിന്നാമ്പുറ അലങ്കാര മത്സ്യവളര്‍ത്തല്‍ യൂണിറ്റ്, മീഡിയം സ്‌കെയില്‍ അലങ്കാര മത്സ്യ പരിപാലന യൂണിറ്റ്, ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ്, മോട്ടോര്‍ സൈക്കിള്‍ വിത്ത് ഐസ് ബോക്‌സ്, ത്രീവീലര്‍ വിത്ത് ഐസ് ബോക്‌സ്, സൈക്കിള്‍ വിത്ത് ഐസ് ബോക്‌സ്, മത്സ്യവിപണന കേന്ദ്രങ്ങള്‍, ഓരുജല മത്സ്യക്കൂടുകൃഷി, റീ സര്‍ക്കുലേറ്റര്‍ അക്വാകള്‍ച്ചര്‍ സിസ്റ്റം യൂണിറ്റ് തുടങ്ങിയവയാണ് പദ്ധതികള്‍. റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം പദ്ധതിക്ക് 60 ശതമാനവും ബാക്കിയുള്ള എല്ലാ പദ്ധതികള്‍ക്കും 40 ശതമാനം വീതവും സബ്‌സിഡി ലഭിക്കും. ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 20. കൂടുതൽ വിവരങ്ങൾക്ക് 9746595719 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
- വിദ്യാതീരം പദ്ധതി; തൃശൂർ ജില്ലയിൽ അപേക്ഷ ക്ഷണിച്ചു
തൃശൂർ: വിദ്യാതീരം പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി നടപ്പിലാക്കുന്ന വിവിധ പരിശീലന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ഐ.ഐ.ടി/ എന്‍.ഐ.ടി എന്നീ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനങ്ങള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും വിശദവിവരങ്ങളും തൃശ്ശൂര്‍ ജില്ലയിലെ മത്സ്യഭവനുകളില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷഫോറം ജൂണ്‍ 20 നകം മത്സ്യഭവനുകളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2441132.
- മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനങ്ങൾ; എറണാകുളം ജില്ല
എറണാകുളം: സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനങ്ങൾ നല്‍കുന്നു.
സിവില്‍ സര്‍വീസ് പരീക്ഷാപരിശീലനം: ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം സിവില്‍ സര്‍വ്വീസ് അക്കാഡമി, പ്ലാമൂട്, തിരുവനന്തപുരം എന്ന സ്ഥാപനം മുഖേനയാണ് നടത്തുന്നത്. അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം ജൂണ്‍ 24-നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. ബിരുദ തലത്തില്‍ 60% മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷ സമർപ്പിക്കാം. സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം സിവില്‍ സര്‍വ്വീസ് അക്കാഡമി, പ്ലാമൂട്, തിരുവനന്തപുരം എന്ന സ്ഥാപനം മുഖേനയാണ് നടത്തുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുകയുളളു. തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ വഴിയാണ് പരിശീലനം. സിവില്‍ സര്‍വ്വീസ് അക്കാഡമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായ വിദ്യാര്‍ത്ഥികളെ തെരെഞ്ഞെടുക്കുന്നത്. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ താമസിച്ചു പഠിക്കുവാന്‍ സന്നദ്ധരായിരിക്കണം.
റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം: സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം ജൂണ്‍ 24-നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85% മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 41% മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടാകുകയുളളു. പരിശീലനങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2394476 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക: APPLICATION FORM OF MEDICAL/ ENGG/ CIVIL SERVICE ENTRANCE TRAINING 2024
Share your comments