കേരളത്തിലെ പ്ലാസ്റ്റിക് ഉപയോഗത്തിന് ഒരു പ്രതിവിധിയായി ഭീമന്‍ വട്ടയില ഇനി കേരളത്തിലും . ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപു സമൂഹങ്ങളില്‍ മാത്രം കണ്ടു വന്നിരുന്ന ഭീമന്‍ വട്ടയില ( രാക്ഷസ വട്ടയില) കേന്ദ്ര കര്‍ഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനിറ്റിക് റിസോഴ്‌സസിൻ്റെ വെള്ളാനിക്കരയിലുള്ള ക്യാമ്പസിലാണ് നട്ടുവളര്‍ത്തിയത്.
മക്കറക്ക നിക്കോബാറിക്ക എന്ന ജൈന്റ് വട്ടയില കേരളത്തിന്റെ കാലാവസ്ഥയില്‍ അനുയോജ്യമാണ്. കൊടിഞ്ഞി ഇലക്ക് സമാനമായ ഭീമന്‍ വട്ടയിലക്ക് 65 സെന്റീമീറ്റര്‍ നീളവും 60 സെന്റീമീറ്റര്‍ വീതിയും ഉണ്ട്. തണല്‍ മരമായും ഇത് വളര്‍ത്താം.
Share your comments