ഗാര്‍ഹികം, സ്ഥാപനം, പൊതു തലം എന്നിങ്ങനെ മൂന്നായി പ്രവര്‍ത്തനമേഖലയെ വിഭജിച്ചിട്ടുണ്ട്. ഓരോ പഞ്ചായത്തിലും വാര്‍ഡ് തല ആരോഗ്യ ശുചിത്വ സമിതി പ്രത്യേക യോഗം ചേരും. ശുചിത്വ മാപ്പിംഗ്, മൈക്രോ ലെവല്‍ കര്‍മ്മപദ്ധതി രൂപീകരണം എന്നിവയ്ക്കായി വാര്‍ഡു തല ആരോഗ്യ ശുചിത്വ സമിതിയെ ചുമതലപ്പെടുത്തി.
50 വീടിന് ഒരു സ്‌ക്വാഡ് എന്ന അടിസ്ഥാനത്തില്‍ വാര്‍ഡ് തല ശുചിത്വ സ്‌ക്വാഡ് രൂപീകരിക്കും. ആഴ്ചയില്‍ ഒരു ദിനം ആരോഗ്യജാഗ്രത ദിനമായി ആചരിക്കും. പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായി കൊതുകിന്റെ ഉറവിടം നശിപ്പിക്കുകയാണ് പ്രധാന പ്രവര്‍ത്തനം. കെട്ടിട നിര്‍മ്മാണ മേഖല, തോട്ടം മേഖല, തീരദേശ മേഖല എന്നിവിടങ്ങളിലെ മാലിന്യ നിര്‍മാര്‍ജ്ജന രീതികള്‍ സ്‌ക്വാഡ് നിരീക്ഷിക്കും. കുടിവെള്ളത്തിന് ഗുണമേന്മ പരിശോധിച്ച് ക്ലോറിനേഷന് നേതൃത്വം നല്‍കും.
11, 12 തീയതികളിലായി ക്ലീനിങ് ക്യാമ്പയിന്‍, 16 ന് ഡെങ്കു ഡേ, 17 ന് പ്ലാന്റേഷന്‍ ക്യാമ്പയിന്‍ എന്നിവയാണ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ 18 ന് തോട്ടം മേഖല, കെട്ടിട നിര്‍മ്മാണ സൈറ്റ് എന്നിവിടങ്ങളില്‍ കൊതുക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. 25 ന് ഹോട്ടല്‍ പരിശോധന, 26ന് കുടിവെള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോജി ജേക്കബിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം പ്രസിഡണ്ട് മുംതാസ് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments