
ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ ചീരയും തക്കാളിയും നട്ടുവളർത്തി ഗവേഷകർ. നാസയുടെ പരീക്ഷണശാലയിൽ ഇവ സൃഷ്ടിച്ചെടുത്തത്. നെതർലൻഡ്സ് ഗവേഷകരാണ് ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ ഇവ നാട്ടു വളർത്തിയത് .10 ഇനം ചെടികൾ നട്ടുവളർത്തുകയും ഇതിൽ ഒൻപതെണ്ണവും നന്നായി വളരുകയും അവയിൽനിന്ന് വിളവെടുക്കുകയും ചെയ്തു. നെതർലൻഡ്സിലെ പ്രശസ്തമായ വാഹനിങെ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പരീക്ഷണം നടത്തിയത്.
തക്കാളി, ചീര, മുള്ളങ്കി, വരക്, പയർ, ആശാളി, വെളുത്തുള്ളിപ്പുല്ല് എന്നിവയടക്കമുള്ളവയാണ് കൃഷി ചെയ്തത്.ചൊവ്വയിലും ചന്ദ്രനിലും ഭാവിയിൽ മനുഷ്യന്റെ കുടിയേറ്റത്തിനുള്ള വലിയ സാധ്യതകളിലേക്കുള്ള പുതിയ ചുവടുവെപ്പാണ് അവിടെ കൃഷി ചെയ്യാൻ കഴിയുമെന്ന കണ്ടെത്തൽ.
Share your comments