-
-
News
പച്ചക്കറിക്കര്‍ഷകരുടെ കൂട്ടായ്മയില്‍ കമ്പനി ആരംഭിക്കുന്നു
തൃശൂർ : പച്ചക്കറി ഉത്പാദനത്തിനും സംഭരണത്തിനും വിതരണത്തിനുമായി കര്‍ഷകക്കൂട്ടായ്മയില്‍ കമ്പനി തുടങ്ങുന്നു. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. വെജിറ്റബിള്‍ പ്രൊഡ്യൂസേഴ്സ് കമ്പനിയെന്ന പേരില്‍ ആദ്യം തൃശ്ശൂരിലും ഇടുക്കിയിലുമാണ് പ്രവര്‍ത്തനം ആരംഭിക്കുക.
തൃശൂർ : പച്ചക്കറി ഉത്പാദനത്തിനും സംഭരണത്തിനും വിതരണത്തിനുമായി കര്‍ഷകക്കൂട്ടായ്മയില്‍ കമ്പനി തുടങ്ങുന്നു. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. വെജിറ്റബിള്‍ പ്രൊഡ്യൂസേഴ്സ് കമ്പനിയെന്ന പേരില്‍ ആദ്യം തൃശ്ശൂരിലും ഇടുക്കിയിലുമാണ് പ്രവര്‍ത്തനം ആരംഭിക്കുക. ഈവര്‍ഷം തന്നെ എക്സിക്യുട്ടീവ് ഓഫീസറുടെ മേല്‍നോട്ടത്തിൽ പ്രവര്‍ത്തനം തുടങ്ങും. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും കയറ്റുമതിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. കമ്പനിയുടെ സാധ്യതയും പ്രവര്‍ത്തനരീതികളും പഠിക്കുന്നതിന് ഗുജറാത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റിലെ വിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിശദമായ പഠന റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.അനുകൂല റിപ്പോര്‍ട്ട് കിട്ടിയാല്‍ മാനേജ്മെന്റ് വിദഗ്ധരെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി നിയമിച്ച് പ്രവര്‍ത്തനം തുടങ്ങാനാണ് നീക്കം.
English Summary: Vegetable farmers trust
Share your comments