രോഗ പ്രതിരോധ പ്രവർത്തനം മാത്രമല്ല പച്ചക്കറി കൃഷിയും ഈ കോവിഡ് കാലത്തു തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇടുക്കി രാജകുമാരിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോയ് സഖറിയ .നടുമറ്റം ആരോഗ്യ ഉപകേന്ദ്രത്തിന്റെ തൊടിയിൽ നടത്തിയ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവാണ് ലഭിച്ചത്. പയർ, വെണ്ട , പപ്പായ, കോളിഫ്ലവർ, വഴുതന തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ബിനോയ് നല്ല രീതിയിൽ വളർത്തിയെടുത്തു.
ഗവണ്മെന്റിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ തരിശു നിലങ്ങൾ വിളനിലങ്ങളാക്കുന്നതിനൊപ്പം പൊതു സ്ഥാപനങ്ങളും പദ്ധതി ഏറ്റെടുത്തു നടപ്പാക്കാൻ നിർദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാജകുമാരി പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളിലും പച്ചക്കറി കൃഷി നടത്തിയിട്ടുണ്ട്. ഇതിനോട് ചേർത്താണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ബിനോയ് സഖറിയയും കുടുംബവും നടുമറ്റത്തുള്ള ആരോഗ്യ ഉപകേന്ദ്രത്തിൽ ജൈവ രീതിയിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. ആദ്യ വിളവെടുപ്പ് പഞ്ചായത്തു പ്രസിഡന്റ് ടിസി ബിനു നിർവഹിച്ചു. വാർഡ് മെമ്പർ കെ കെ തങ്കച്ചൻ, കൃഷി അസിസ്റ്റന്റ് തോമസ് പോൾ എന്നിവർ പങ്കെടുത്തു.In the Government's Subhiksha Kerala project, it was proposed to convert fallow lands into arable lands and public institutions to take over the project. Based on this, vegetable cultivation has been done in all the institutions in Rajkumari panchayath. Along with this, Binoy Zachariah and his family, who are leading the Kovid prevention activities, started organic vegetable farming in nadumattam health sub-center.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മറാക്കയുടെ' ജൈത്രയാത്ര ജോണിയുടെയും
#Farmer#Agri#FTB#Agriculture
Share your comments