1. പച്ചക്കറി വില വീണ്ടും കുതിക്കും. ശബരിമല സീസണും ഉത്സവങ്ങളും വരാനിരിക്കേയാണ് പച്ചക്കറി വിലയിൽ ഉയർച്ച ഉണ്ടായിരിക്കുന്നത്. ആദ്യം വില കൂടിയത് അടുക്കളയിലെ പ്രധാന ഘടങ്ങളായ സവാളയും ചെറിയുള്ളിയുമാണ്. കേരളത്തിൽ മാത്രമല്ല സംസ്ഥാനത്തിന് പുറത്തും വിലവർധനവ് ഉണ്ട്. പയർ, ബീൻസ് എന്നിവയ്ക്കും വില കൂടാൻ സാധ്യതകളേറെയാണ്. രണ്ടാഴ്ചക്കിടെ വർധിച്ചത് രണ്ടിരട്ടിയോളം വിലയാണ്. ഉള്ളിയുടെ ഉത്പ്പാദനം കുറഞ്ഞതും ഉള്ളിയുടെ വില കൂടുന്നതിന് കാരണമായിട്ടുണ്ട്. വിലക്കയറ്റത്തിൽ സംസ്ഥാന കേന്ദ്ര സർക്കാരുകൾ നടപടി സ്വീകരിച്ചിട്ടില്ല.
2. സഹകരണ മേഖലയിലെ വൈവിധ്യങ്ങളായ ഉൽപന്നങ്ങളുടെ പ്രദർശന- വിപണന-ഭക്ഷ്യ മേളയ്ക്ക് തുടക്കമായി. ടാഗോർ തിയേറ്റർ പരിസരത്ത് സജ്ജീകരിച്ച സഹകരണ വകുപ്പിന്റെ സ്റ്റാൾ സഹകരണ-രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.സഹകരണ മേഖലയിലെ ഗുണമേന്മേയുള്ളതും കൂപ്കേരള ബ്രാൻഡിലുള്ളതുമായ നാനൂറിലേറെ ഉൽപ്പന്നങ്ങൾ പ്രദർശന വിപണനത്തിനായി 50 സ്റ്റാളുകളിലായി ഒരുക്കിയിട്ടുണ്ട്.
3. സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും ശുദ്ധജലം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ചേര്‍ത്തല നഗരസഭയിലെ അമൃത് മിഷന്‍ 2.0 പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ സംസ്ഥാനത്തു 25 ശതമാനം പേര്‍ക്ക് മാത്രമായിരുന്നു കുടിവെള്ള കണക്ഷന്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നത് 52 ശതമാനത്തിലെത്തി. ബാക്കിയുള്ള മുഴുവന്‍ പേര്‍ക്കും രണ്ട് വര്‍ഷത്തിനുള്ളില്‍ കുടിവെള്ള കണക്ഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. കിഴക്കേനാല്‍പ്പത് എന്‍.എസ്.എസ് ഹാളില്‍ നടന്ന ചടങ്ങില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു.
4. കേരളത്തിൽ തുലാവർഷം ശക്തമാകുന്നു. സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു, ബംഗാൾ ഉൾക്കടലിൽ നിന്ന് തെക്കേ ഇന്ത്യയ്ക്ക് മുകളിലേക്ക് വീശുന്ന കിഴക്കൻ വടക്കൻ കാറ്റിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ പെയ്യുന്നത്. കാസർഗോഡ്, കോട്ടയം, ആലപ്പുഴ, തിരുവന്തപുരം എന്നീ ജില്ലകളിലൊഴികെയുള്ള 10 ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എന്നിരുന്നാലും കേരള-കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസ്സമില്ല.
Share your comments