സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. സവാളയുടെയും ഉള്ളിയുടെയും വില നൂറുരൂപ കഴിഞ്ഞു. ഒരുകിലോ ഉള്ളിയുടെ വില 140 രൂപയാണ്. സവാളയ്ക്ക് 120 രൂപയും. മറ്റ് പച്ചക്കറികള്‍ക്കും വിപണിയില്‍ റെക്കോര്‍ഡ് വില വര്‍ധനവാണ് ക്യാരറ്റ് കിലോയ്ക്ക് 90 രൂപയാണ് വില. വിപണിയിലെ ഉയര്‍ന്നവില കാരണം പലരും പച്ചക്കറി വാങ്ങാതെയാണ് മടങ്ങുന്നത്.
165 രൂപ വിലയുണ്ടായിരുന്ന വെളുത്തുള്ളിക്ക് 190 രൂപയാണ് ഇപ്പോള്‍ വില. തക്കാളിക്ക് 60 ല്‍ നിന്ന് 70 രൂപയായി. അന്യസംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി എത്താത്തതും ഇടയ്ക്കിടെയുണ്ടാകുന്ന കനത്ത മഴയുമാണ് വിലക്കയറ്റത്തിന് കാരണമായി കച്ചവടക്കാര്‍ പറയുന്നത്. വിലവര്‍ധനവ് സാധാരണക്കാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയാണ്. രണ്ടു മാസം കഴിഞ്ഞേ വിലയില്‍ ഇടിവുണ്ടാകൂ എന്ന് മൊത്തക്കച്ചവടക്കാര്‍ പറയുന്നു.
Share your comments