മാനന്തവാടി: നഗരസഭാ പരിധിയില്‍ പച്ചക്കറി കൃഷി, ഇഞ്ചി കൃഷി, കരവാഴ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സബ്സിഡി ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പച്ചക്കറി കൃഷിക്ക് ഒരു ഹെക്ടറിന് 15000 രൂപയാണ് സബ്സിഡി. അപേക്ഷ ഒക്ടോബര്‍ 10 മുമ്പായി മാനന്തവാടി കൃഷി ഭവനില്‍ സമര്‍പ്പിക്കണം. ഇഞ്ചികൃഷിക്ക് ഹെക്ടറിന് 12000 രൂപയും, കരവാഴ കൃഷിക്ക് ഹെക്ടറിന് 26250 രൂപയുമാണ് സബ്സിഡി ലഭിക്കുക. അപേക്ഷകര്‍ ഒക്ടോബര്‍ 13 ന് മുമ്പായി കുരുമുളക് സമിതികള്‍ മുഖേന കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം.
സബ്സിഡി ആനുകൂല്യത്തിന് അപേക്ഷിക്കുന്ന കര്‍ഷകര്‍ കുറഞ്ഞത് 25 സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരിക്കണം. കൃഷി ചെയ്ത സ്ഥലത്തിന്‍റെ വിസ്തീര്‍ണ്ണത്തിന് ആനുപാതികമായിട്ടാണ് സബ്സിഡി ലഭിക്കുക. അപേക്ഷയോടൊപ്പം 2017- 18 വര്‍ഷത്തെ നികുതിശീട്ടിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്‍റെ പകര്‍പ്പ് എന്നിവയും സമര്‍പ്പിക്കണം.
കൃഷി ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
മാനന്തവാടി: നഗരസഭാ പരിധിയില്‍ പച്ചക്കറി കൃഷി, ഇഞ്ചി കൃഷി, കരവാഴ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സബ്സിഡി ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പച്ചക്കറി കൃഷിക്ക് ഒരു ഹെക്ടറിന് 15000 രൂപയാണ് സബ്സിഡി. അപേക്ഷ ഒക്ടോബര്‍ 10 മുമ്പായി മാനന്തവാടി കൃഷി ഭവനില്‍ സമര്‍പ്പിക്കണം.
Share your comments