1. News

മാലിന്യ സംസ്‌ക്കരണത്തിന് ജൈവം നിര്‍മ്മലം പദ്ധതി ആവിഷ്‌ക്കരിച്ച് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത്.

ജൈവ, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്‌ക്കരണം ലക്ഷ്യമിട്ടു നടത്തു ജൈവം നിര്‍മ്മലം പദ്ധതിയുടെ ആദ്യഘറിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.

KJ Staff

ജൈവ, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്‌ക്കരണം ലക്ഷ്യമിട്ടു നടത്തു ജൈവം നിര്‍മ്മലം പദ്ധതിയുടെ ആദ്യഘറിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. വിവിധ വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിമാലി ഗ്രാമപഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കും പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റില്‍ എത്തിച്ച് സംസ്‌കരിക്കുതിനുള്ള പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് ഭരണസമിതി ആദ്യഘട്ടത്തില്‍ നടത്തി വരുത്. കച്ചവട സ്ഥാപനങ്ങള്‍, വീടുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി എന്നിവയിടങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുതിനും സംസ്കരിക്കുന്നതിനും 40 പേരടങ്ങുന്ന ഹരിത കര്‍മ്മസേനക്ക് പഞ്ചയത്ത് രൂപം നല്‍കി. ഓരോ വാര്‍ഡിനും മൂന്നു പേര്‍ എന്ന നിലയിലാണ് ഹരിത കര്‍മ്മസേന അംഗങ്ങള്‍ പ്രവര്‍ത്തിക്കുക.

വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിനു കീഴിലെ 17 വാര്‍ഡുകളിലെയും വീടുകളില്‍ നേരിട്ടെത്തി അംഗങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കും. കഴുകി ഉണക്കിയ രീതിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീട്ടിൽ സൂക്ഷിക്കുതിനുള്ള സജ്ജീകരണങ്ങളും നിശ്ചിത ദിവസങ്ങളില്‍ ഈ മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് നേരിട്ടെത്തി ശേഖരിക്കുതിനുള്ള നടപടികളും പഞ്ചായത്ത് ആരംഭിച്ചു. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കും മാലിന്യ ശേഖരണത്തിനുമായി ആദ്യഘട്ടത്തില്‍ 2.5 ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിരിക്കുത്.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പുറമെ ജൈവ മാലിന്യങ്ങളുടെ സംസ്‌ക്കരണത്തിനായി എയറോബിക്‌സിന്‍ യൂണിറ്റ് ആരംഭിക്കാനുള്ള നടപടിയും പഞ്ചായത്ത് ഭരണസമതി സ്വീകരിച്ചിണ്ട്. ഇതിനുള്ള സ്ഥലം രണ്ടു മാസത്തിനുള്ളില്‍ ഏറ്റെടുക്കുമെ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ബിജി പറഞ്ഞു. ഇലക്ട്രോണിക്സ് വേസ്റ്റ്, പൊട്ടിയ പാത്രങ്ങള്‍, റബര്‍ ഉത്പങ്ങള്‍ തുടങ്ങിയവ പ്രത്യേകം തരംതിരിച്ച് ശേഖരിക്കുതിനും സംസ്‌ക്കരിക്കുതിനുമായി എം സി എഫ് (മെറ്റല്‍ കളക്ഷന്‍ ഫെസിലിറ്റി) യൂണിറ്റും പഞ്ചായത്തില്‍ ആരംഭിച്ചു.

2 ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി വകയിരുത്തിയത്. വെള്ളത്തൂവല്‍, ആനച്ചാല്‍. കുഞ്ചിതണ്ണി, കല്ലാര്‍കു'ി, തോക്കുപ്പാറ, മുതുവാന്‍കുടി തുടങ്ങി പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തുതിന് പ്രത്യേക സംഘത്തെയും പഞ്ചായത്ത് ഭരണസമതി നിയോഗിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ ഇടവേളകളില്‍ നടത്തു പരിശോധനയിലൂടെ പഞ്ചായത്തിലെ പ്ലാസ്റ്റിക് നിക്ഷേപത്തെ നിയന്ത്രിക്കാനും സാധിച്ചു. ഗ്രാമപഞ്ചായത്ത് പ്രതിനിധികളും വെള്ളത്തൂവല്‍ പ്രാഥമിക ആരോഗ്യകേന്ദ്രം ജീവനക്കാരും ഒരുമിച്ച് കൈകോര്‍ത്താണ് ജൈവം നിര്‍മ്മലം പദ്ധതി വിജയത്തിലേക്കെത്തിക്കുത്.

കടപ്പാട് : http://prd.kerala.gov.in/ml/node/14407

English Summary: vellathooval organic

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds