1. News

അധികമഴ ലഭിച്ചത് പ്രതീക്ഷയായി

സംസ്ഥാനത്ത് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം തുടങ്ങിയതിനുശേഷം ഇതേവരെ 40% അധികമഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

KJ Staff
സംസ്ഥാനത്ത് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം തുടങ്ങിയതിനുശേഷം ഇതേവരെ 40% അധികമഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈ കാലയളവിലെ ശരാശരി മഴയുടെ ലഭ്യത പ്രതീക്ഷിച്ചിരുന്നത് 25.26 സെ.മീ. ആയിരുന്നുവെങ്കിലും 35.2 സെ.മീ. മഴ ലഭിച്ചു. ഈ മാസം ആദ്യ ആഴ്ചയില്‍ മഴ ലഭ്യതയില്‍ 25% കുറവുണ്ടായിരുന്നു. എന്നാല്‍ രണ്ടാമത്തെ ആഴ്ച ആയപ്പോള്‍ കിട്ടിയ കനത്ത മഴ ഈ കുറവ് പരിഹരിക്കാന്‍ സഹായിച്ചു.

ആദ്യ ആഴ്ച 7.36 സെ.മീ. മഴ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നു വന്ന ആഴ്ചയില്‍ ഇത് 27.84 സെ.മീ. ആയി ഉയര്‍ന്നിരുന്നു. 
വിവിധ ജില്ലകളില്‍ ഈ കാലയളവില്‍ ലഭിച്ച അധിക മഴയുടെ തോത് ഇങ്ങനെ: പാലക്കാട് -13.4%, ഇടുക്കി 111%, വയനാട് 99%, മലപ്പുറം 49%, കോട്ടയം 41%, കണ്ണൂര്‍ 31%, എറണാകുളം 23%, തിരുവനന്തപുരം 25%, കോഴിക്കോട് 20%, പത്തനംതിട്ട 11%, കാസര്‍ഗോഡ്10%, കൊല്ലം 7%. ആലപ്പുഴ ജില്ലയില്‍ ലഭിച്ച 5% മഴ കുറവ് സംഭവിച്ചു. തൃശൂരില്‍ 9% കുറവും. ഇടുക്കിയിലാണ് ഏറ്റവും ഉയര്‍ന്ന മഴ ലഭിച്ചത്. 50.31 സെ.മീ. തൊട്ടടുത്ത് 42.17 സെ.മീ മഴ ലഭിച്ചത് വയനാട് ജില്ല.
English Summary: heavy rainfall in kerala (2)

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds