കര്‍ഷകരെ സഹായിക്കാന്‍ പ്രളയബാധിതപ്രദേശങ്ങളിലെ വിളസംരക്ഷണത്തിന് കേരള കാര്‍ഷിക സര്‍വകലാശാല വീഡിയോകള്‍ പുറത്തിറക്കി. പ്രധാന വിളകളെ ബാധിക്കുന്ന കീട, രോഗ ബാധകള്‍ ചെറുക്കുന്നതിനും മണ്ണുസംരക്ഷണത്തിനുമുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഇതിലുള്ളത്. വിജ്ഞാനവ്യാപന ഡയറക്ടറേറ്റാണ് ഒന്നരമിനിറ്റ് വീതമുള്ള പത്ത് വീഡിയോകള്‍ തയ്യാറാക്കിയത്.
ഏലത്തിൻ്റെ അഴുകല്‍രോഗം, വാഴയിലെ മാണം അഴുകല്‍ രോഗം, ജാതിയിലെ ഇല കരിച്ചില്‍, നെല്ലിലെ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗം, തെങ്ങിൻ്റെ കൂമ്പ് ചീയല്‍ രോഗം, മണ്ണിലെ പ്രശ്നങ്ങളും പരിഹാരങ്ങളും, കമുകിലെ മഹാളിരോഗം, ബോര്‍ഡോമിശ്രിതം, കുരുമുളകിലെ മഞ്ഞളിപ്പ്,ട്രൈക്കോഡെര്‍മ സമ്പുഷ്ട ചാണകം എന്നിങ്ങനെയുള്ള വിഷയങ്ങളെപ്പറ്റി പത്ത് സി.ഡി.കളാണ് പുറത്തിറക്കിയിരിക്കുന്നത്. സര്‍വകലാശാലാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു വീഡിയോകള്‍ പ്രകാശനം ചെയ്തു. വീഡിയോകളും ശാസ്ത്രീയമാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളും സാമൂഹികമാധ്യമങ്ങള്‍ വഴി എല്ലായിടത്തും എത്തിക്കാനാണ് ശ്രമമെന്ന് വിജ്ഞാനവ്യാപന ഡയറക്ടര്‍ ഡോ. ജിജു പി. അലക്‌സ് പറഞ്ഞു.
Share your comments