1. News

ശക്തമായ കാറ്റിന് സാധ്യതയുള്ള സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍

കാറ്റും മഴയും ഉണ്ടാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുകയോ അരുത്. വീടുകളുടെ ടെറസില്‍ നില്‍ക്കുന്നതും ഒഴിവാക്കണം.

K B Bainda
കാറ്റു തുടങ്ങുമ്പോൾ ത്തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം.
കാറ്റു തുടങ്ങുമ്പോൾ ത്തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം.

🔹കാറ്റും മഴയും ഉണ്ടാകുമ്പോൾ  മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുകയോ അരുത്. വീടുകളുടെ ടെറസില്‍ നില്‍ക്കുന്നതും ഒഴിവാക്കണം.

🔹ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, വൈദ്യുതി പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് ഇവ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ വേണം. 
മഴയും കാറ്റുമുള്ളപ്പോൾ പരസ്യ ബോര്‍ഡുകളുടെയും വൈദ്യുതി പോസ്റ്റുകളുടെയും കൊടിമരങ്ങളുടെയും ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത്. 

🔹സുരക്ഷിതമല്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ 1077 എന്ന ഫോണ്‍ നമ്പരില്‍ അധികൃതരുമായി മുന്‍കൂട്ടി ബന്ധപ്പെടുകയും മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കുകയും വേണം. 

🔹തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ ഘട്ടത്തില്‍ മാറ്റുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കണം.

🔹കാറ്റു തുടങ്ങുമ്പോൾ ത്തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കരുത്.

🔹ചുമരില്‍ ചാരി വെച്ചിട്ടുള്ള ഗോവണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയര്‍ ഉപയോഗിച്ച് കെട്ടി വയ്ക്കണം.

🔹കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികള്‍ പൊട്ടി വീഴാനും പോസ്റ്റുകള്‍ ഒടിയാനും സാധ്യത കൂടുതലാണ്. ഇത്തരം അപകടം ശ്രദ്ധയിൽപ്പെട്ടാലുടന്‍  1912 എന്ന കെ.എസ്.ഇ.ബി കണ്‍ട്രോള്‍ റൂം നമ്പരിലോ 1077 എന്ന  ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂം നമ്പരിലോ വിവരം അറിയിക്കണം.

🔹തകരാര്‍ പരിഹരിക്കുന്ന ജോലികള്‍ കാറ്റും മഴയും അവസാനിച്ച ശേഷം മാത്രമേ നടത്താവൂ. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കണം. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം അറ്റകുറ്റപ്പണികള്‍ ചെയ്യാതിരിക്കാന്‍ സൂക്ഷിക്കുക.

🔹പത്രം-പാൽ വിതരണക്കാർ ഉള്‍പ്പെടെ അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം.  അപകട സാധ്യത തോന്നുന്ന പക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ടു പോകുക. 

🔹കൃഷിയിടങ്ങളിൽകൂടി കടന്നു പോകുന്ന വൈദ്യുത ലൈനുകള്‍ സുരക്ഷിതമാണെന്ന് പാടത്തിറങ്ങുന്നതിന് മുന്‍പ് ഉറപ്പുവരുത്തുക.

🔹നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറി നില്‍ക്കണം.

🔹വീട്ടു വളപ്പിലെ മരങ്ങളുടെ അപകടകരമായി നില്‍ക്കുന്ന ചില്ലകൾ വെട്ടിയൊതുക്കണം. പൊതു സ്ഥലങ്ങളില്‍ അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ  ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയെ അറിയിക്കണം.

English Summary: Vigilance instructions issued by the State Disaster Management Authority in case of strong winds

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds