വിള ഇൻഷുറൻസ് പദ്ധതിയുടെയും കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെയും റാബി 2020-21 പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി ഡിസംബർ 31ന് അവസാനിക്കും.
വിള ഇൻഷുറൻസ് പദ്ധതിയിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെൽകൃഷിയും എല്ലാ ജില്ലകളിലെയും വാഴയും മരച്ചീനിയും ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ നെല്ല്, വാഴ കശുമാവ്, പയർ,പടവലം,പാവൽ,കരിമ്പ് ഇടുക്കി ജില്ലയിലെ ശീതകാല പച്ചക്കറികൾ എന്നീ വിളകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. വിജ്ഞാപന വിളകൾക്ക് വായ്പ എടുത്ത് കർഷകരെ അതാത് ബാങ്കുകൾ നിർബന്ധമായും ചേർക്കേണ്ടതാണ്.
വായ്പ എടുക്കാത്ത കർഷകർ ഏറ്റവും അടുത്തുള്ള സി എസ് സി കേന്ദ്രങ്ങൾ, അംഗീകൃത ബ്രോക്കർ, മൈക്രോ ഇൻഷുറൻസ് ഏജൻറ്,അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി മേഖല ഓഫീസ് എന്നിവരുമായി ബന്ധപ്പെടേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ ചുവടെ ചേർക്കുന്നു
1800-425-7064
Share your comments