നോർത്ത് പറവൂർ: കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ്റെ നേതൃത്വത്തിൽ വിഷു വിപണി പ്രവർത്തനമാരംഭിച്ചു.
കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കർഷകർ ഉൽപ്പാദിപ്പിച്ച കാർഷിക ഉൽപ്പന്നങ്ങൾ ശേഖരിച്ച്, വിഷുവിന് വിഭവസമൃദ്ധമായ കണിയൊരുക്കി വിഷു ആഘോഷിക്കുവാനായി ,വിഷു വിപണി ഒരുങ്ങിക്കഴിഞ്ഞു.
കർഷകരുടെ ഉത്പന്നങ്ങൾ വില്പന നടത്താനായി കൃഷിഭവനുകളുടെ നേതൃത്വത്തിൽ ഒരുക്കുന്ന വിഷു വിപണികളുടെ പ്രവർത്തനം ശ്ലാഖനീയമാണ്.
കർഷകർക്ക് കൃഷി ചെയ്യുന്നതിനുള്ള സാങ്കേതിക സഹായങ്ങൾ, മാത്രമല്ല അവരുടെ ഉത്പങ്ങൾക്ക് ന്യായമായ വില ലഭ്യമാക്കുക കൂടിയാണ് ഈ ഉദ്യമത്തിന് പിന്നിലെ ലക്‌ഷ്യം. ചില ഇടങ്ങളിൽ നിന്ന് കൃഷിഭവനുകളുടെ പ്രവർത്തനത്തെക്കുറിച്ച് ചില പരാതികൾ കേൾക്കുമ്പോൾ ഇത്തരം മാതൃകാ പ്രവർത്തനങ്ങൾ കണ്ടില്ലെന്നു വയ്ക്കരുത്.
കൊട്ടുവള്ളിയിലെ ഈ ,ഗ്രാമീണ കാർഷിക വിപണിയിൽ വിഷുക്കണി ഒരുക്കുവാനുള്ള എല്ലാ ഉൽപ്പന്നങ്ങളും ലഭിക്കും ,കണിക്കൊന്ന , വരിക്ക ചക്ക ,കണിവെള്ളരി ,പ്രിയോർ മാങ്ങ , ജൈവ പച്ചക്കറികൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ വിഷു വിപണിയിൽ നിന്നും വാങ്ങാവുന്നതാണ്.
കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ അങ്കണത്തിലാണ് വിഷു വിപണി പ്രവർത്തിക്കുന്നത്.
കടപ്പാട്:പി എസ് ഷിനു
കൃഷി അസിസ്റ്റന്റ് കോട്ടുവള്ളി കൃഷിഭവൻ
Share your comments