
നാളികേര വികസന ബോർഡിൻ്റെ ചെയർമാനായി വി. ഉഷാറാണി ഐ.എ.എസ് ചുമതലയേറ്റു. ആന്ധ്രപ്രദേശ് ഹോർട്ടികൾച്ചർ വകുപ്പിൽ സെക്രട്ടറിയും കമ്മിഷണറുമായിരുന്നു. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രികൾച്ചർ എക്സ്റ്റൻഷൻ മാനേജ്മെന്റിൻ്റെ ഡയറക്ടർ ജനറലിൻ്റെ ചുമതലയും ഉഷാറാണി വഹിച്ചിട്ടുണ്ട്. ആന്ധ്രാ കേഡർ ഉദ്യോഗസ്ഥയാണ്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ രാജുനാരായണ സ്വാമിയായിരുന്നു ചെയർമാൻ.
Share your comments