ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ നിക്ഷേപ സാധ്യതകള്‍ കണക്കിലെടുത്തു കോടികള്‍ മുടക്കാന്‍ വന്‍കിട കമ്പനികളായ വാള്‍മാര്‍ട്ടും ഐബിഎമ്മും. ഇന്ത്യയിലെ കാര്‍ഷിക സാങ്കേതികവിദ്യാ രംഗത്ത് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 5,000 കോടി രൂപയുടെ അവസരങ്ങളാണ് ഉണ്ടാകുകയെന്ന് ഐബിഎമ്മിന്റെ ഉപകമ്പനിയായ ദി വെതറിന്റെ തലവന്‍ ഹിമാന്‍ഷു ഗോയല്‍ പറഞ്ഞു.
കാര്‍ഷികരംഗത്തെ സാങ്കേതികവിദ്യയുടെ ഇടപെടലുകള്‍ വര്‍ധിപ്പിക്കാന്‍ നിതി ആയോഗുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ അടുത്തിടെ ദി വെതര്‍ കമ്പനി ധാരണയായിരുന്നു. ദി വെതര്‍ കാര്‍ഷിക സാങ്കേതികമേഖലയിലെ 70 സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ് .
കൃത്രിമ ബുദ്ധി ഉപയോഗിച്ച് വിളവും ആദായവും മുന്‍കൂട്ടി കണക്കാക്കി അതനുസരിച്ചുള്ള വികസന കാര്‍ഷിക മാതൃകയും തത്സമയ നിര്‍ദേശങ്ങളും പിന്നൊക്ക ജില്ലകളില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നതാണ് നീതി ആയോഗുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി.കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ 15 കാര്‍ഷിക സംസ്ഥാനങ്ങളില്‍ വ്യാപിച്ചു കിടക്കുന്നതും എല്ലാ പ്രധാന വിളകളേയും ഉള്‍ക്കൊള്ളുന്നതുമാണെന്നും ഗോയല്‍ പറഞ്ഞു.
വാള്‍മാര്‍ട്ട് അന്താരാഷ്ട്ര വിള ഗവേഷണ കേന്ദ്രവുമായി (ICRISAT) സഹകരിച്ചാണ് ഇന്ത്യന്‍ കാര്‍ഷിക രംഗത്തേക്ക് കടക്കുന്നത് .ഇന്ത്യന്‍ ഇ കൊമേഴ്‌സ് അധികായകനായ ഫ്‌ലിപ്കാര്‍ട്ടിനെ ഏറ്റെടുത്തുകൊണ്ട് ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമറിയിച്ചിരിക്കുകയാണ് അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട്.
കാര്‍ഷിക ഉല്‍പ്പാദനവും മൂല്യവര്‍ധന സംവിധാനങ്ങളും മെച്ചപ്പെടുത്താന്‍ ആന്ധ്രയില്‍ 2 മില്യണ്‍ ഡോളറിന്റെ പദ്ധതിയാണ് വാള്‍മാര്‍ട്ട് ഫൗണ്ടേഷന്‍ നടപ്പിലാക്കുന്നത്. ഇതോടെ കഴിഞ്ഞ 6 മാസത്തിനിടെ ആന്ധ്രയില്‍ വാള്‍മാര്‍ട്ട് ഫൗണ്ടേഷന്റെ നിക്ഷേപം 4 മില്യണ്‍ ഡോളര്‍ കടന്നു .
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക, ഗ്രാമീണ മേഖലയിലെ പോഷകാഹാര കുറവ് പരിഹരിക്കുക എന്നിവയാണ്. ഗ്രാമീണ കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിച്ച് ധാന്യങ്ങള്‍, പയറു വര്‍ഗങ്ങള്‍ എന്നിവയുടെ സംഭരണ, ചരക്കു ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയാണ് 6,100 ചെറുകിട കര്‍ഷകരേയും 2,000 വനിതാ കര്‍ഷകരേയും ഉള്‍ക്കൊള്ളുന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍ . കൂടാതെ കര്‍ഷകര്‍ക്ക് പരീശീലന പരിപാടികളും പയര്‍,ധാന്യ വിളകളുടെ പോഷക ഗുണത്തെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് ബോധവല്‍ക്കണ പരിപാടികളും ഫൗണ്ടേഷന്റെ പരിഗണനയിലുണ്ട്.
Share your comments