ജൈവവസ്തുക്കളെ പെട്ടെന്ന് കമ്പോസ്റ്റാക്കുന്ന കള്‍ച്ചര്‍ തയ്യാറാക്കിയിരിക്കുകയാണ് ഹൈദരാബാദിലെ 'നാഷണല്‍ സെന്റര്‍ ഓഫ് ഓര്‍ഗാനിക് ഫാമിങ്'. ജൈവവിഘാടകരായ സൂക്ഷ്മ ജീവിജീവികളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്.' വേസ്റ്റ് ഡീ കമ്പോസര്‍' എന്നാണ് ഇതിൻ്റെ പേര്. കര്‍ഷകര്‍ക്ക് 20 രൂപയ്ക്ക് ഒരു ബോട്ടില്‍ ലഭിക്കും.ഒരു ബോട്ടില്‍ ഡീകമ്പോസര്‍ കള്‍ച്ചര്‍ ഉപയോഗിച്ച് ഒരു ടണ്‍ ജൈവമാലിന്യം കമ്പോസ്റ്റാക്കാം.
ഉപയോഗിക്കുന്ന വിധം
2 കിലോഗ്രാം ശര്‍ക്കര 200 ലിറ്റര്‍ വെള്ളത്തിലിട്ട് നന്നായി ഇളക്കി ലയിപ്പിക്കുക. ഇതില്‍ ഒരു ബോട്ടില്‍ ഡീകമ്പോസര്‍ വീഴ്ത്തുക.(കൈകാര്യം ചെയ്യുമ്പോള്‍ കൈയുറ ധരിക്കണം).ഇളക്കിയ ശേഷം കാര്‍ഡ്ബോര്‍ഡ് ഉപയോഗിച്ച് അടച്ചുവെക്കണം, നാല് ദിവസം ഇങ്ങനെ വെക്കേണ്ടതുണ്ട്....ഓരോ ദിവസവും ഒരു തവണ ഇതു നന്നായി ഇളക്കണം. തണലത്തു വെച്ച കമ്പോസ്റ്റുണ്ടാക്കാന്‍ ജൈവമാലിന്യങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റില്‍ പല അട്ടികളായി ഇടണം.ഓരോ അട്ടിയും ഇട്ടശേഷം മീതെ ഡീകമ്പോസര്‍ ഉപയോഗിച്ചുണ്ടാക്കിയ മിശ്രിതം 20 ലിറ്റര്‍ വീതം തളിക്കുക. അങ്ങനെ 10 അട്ടികളിലായി ജൈവമാലിന്യം ഇടണം.
60 ശതമാനം ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരാഴ്ച കഴിഞ്ഞ് കമ്പോസ്റ്റ് കീഴ്മേല്‍ ഇളക്കിയിടണം. 30-ാം ദിവസം കമ്പോസ്റ്റ് തയ്യാറാകും.മിശ്രിതം സ്പ്രേയായി ഇലകളില്‍ തളിക്കുന്നതാണ് നല്ലത്. വിത്തിന്റെ അങ്കുരണവും പ്രതിരോധശേഷിയും മെച്ചപ്പെടുത്താന്‍ ഒരു ബോട്ടില്‍ ഡീ കമ്പോസര്‍ 30 ഗ്രാം. ശര്‍ക്കരയുമായി നന്നായി ചേര്‍ക്കുക. ഇതില്‍ വിത്തിട്ടിളക്കി തണലത്ത് അരമണിക്കൂര്‍ വെച്ചശേഷം വിതയ്ക്കാം. ഡീകമ്പോസര്‍ ലഭിക്കാന്‍ ബംഗളൂരുവിലുള്ള ' റീജ്യണല്‍ റീജ്യണല്‍ സെന്റര്‍ ഓഫ് ഓര്‍ഗാനിക് ഫാമിങ്ങു'മായി ബന്ധപ്പെടാം.
ഫോണ്‍: 080-28450503
Share your comments