
സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ 'മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം' പ്രഖ്യാപനം വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നടത്തും. തുടർന്ന് അദ്ദേഹം ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പതിവു ചടങ്ങുകൾക്കു ശേഷം ജില്ലാ കളക്ടർ സി.എ. ലത സിവിൽ സ്റ്റേഷനിൽ ഹരിത പെരുമാറ്റച്ചട്ടം നിർബന്ധമാക്കിയതായി പ്രഖ്യാപിക്കും. കളക്‌ട്രേറ്റ് വളപ്പിലുള്ള തുമ്പൂർമൊഴി മോഡൽ എയറോബിക് കമ്പോസ്റ്ററിന്റെ ഉദ്ഘാടനവും കളക്ടർ നിർവഹിക്കും. ഇത് സംബന്ധിച്ച ഒരുക്കങ്ങളും പരിശീലനവും പൂർത്തിയായതായും ഓരോ ഓഫീസിലും ജില്ലാ മേധാവികളെ ഗ്രീൻ പ്രോട്ടോക്കോൾ ഓഫീസർമാരായി നിയോഗിച്ചതായും ശുചിത്വ മിഷൻ എഡിസി ഫിലിപ്പ് ജോസഫ് അറിയിച്ചു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന മാലിന്യസംസ്‌കരണ പദ്ധതികൾ മാർച്ചിനു മുമ്പായി പൂർത്തിയാക്കാനാണ് ഉദ്ദേശം. ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹരിതഭവനം പദ്ധതിയും ഇതോടെ ഊർജിതമാക്കും. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് മുന്നോടിയായാണ് മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപനം നടത്തുന്നത്. 
CN രമ്യ, കോട്ടയം
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments