പത്തുവര്‍ഷം തരിശായിക്കിടന്ന ഓമല്ലൂര്‍ പടിഞ്ഞാറെ മുണ്ടകന്‍ വയലില്‍ ഇനി നെല്ലിന്റെ സമൃദ്ധി നിറയും. വയലില്‍ കൃഷിയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയ സംഘാടകസമിതി നടീല്‍ ഉത്സവമാക്കി മാറ്റാനുള്ള തീരുമാനത്തിലാണ്. ഇതിനായി 50 കൃഷിക്കാര്‍ ഉള്‍പ്പെടുന്ന മുണ്ടകന്‍ നെല്‍ക്കൃഷി വികസനസംഘം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈമാസം 23 ന് രാവിലെ ഒന്‍പതിന് മന്ത്രി മാത്യു ടി തോമസ് ആദ്യ വിത്ത് വിതയ്ക്കും.
തരിശായി കിടന്ന പാടത്ത് കൃഷിയിറക്കണം എന്ന് ആഗ്രഹിച്ചിരുന്ന കൃഷിക്കാരും ഓമല്ലൂര്‍ വേദ ആശുപത്രിയിലെ ഡോ. റാം മോഹനും ചേര്‍ന്നാണ് കൃഷിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. പത്തനംതിട്ട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബും ഗ്രാമപഞ്ചായത്തും ഈ നല്ല തുടക്കത്തിന് ഇവരോടൊപ്പം ചേര്‍ന്നു. കൃഷിക്കാരെ കണ്ട് സമ്മതം വാങ്ങുകയും ചെയ്തു. 20 ഏക്കറാണ് ഒരുമാസം കൊണ്ട് കൃഷിക്കായി ഒരുക്കിയത്. നെല്‍വിത്ത് കൃഷിഭവനും, റോട്ടറി ക്ലബ്ബും ഗ്രാമപഞ്ചായത്തും സാമ്പത്തികസഹായവും നല്‍കും. പത്തുലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.
45,000 കിലോ നെല്ലാണ് കൃഷിയില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ഇടനിലക്കാരില്ലാതെ നെല്ല് അരിയാക്കി ഓമല്ലൂരില്‍ തന്നെ വില്‍ക്കാനാണ് സംഘം ലക്ഷ്യമിടുന്നത്.
പത്തുവര്‍ഷം തരിശായിക്കിടന്ന വയലില്‍ ഇനി നെല്ലിന്റെ സമൃദ്ധി
പത്തുവര്‍ഷം തരിശായിക്കിടന്ന ഓമല്ലൂര്‍ പടിഞ്ഞാറെ മുണ്ടകന്‍ വയലില്‍ ഇനി നെല്ലിന്റെ സമൃദ്ധി നിറയും. വയലില്‍ കൃഷിയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയ സംഘാടകസമിതി നടീല്‍ ഉത്സവമാക്കി മാറ്റാനുള്ള തീരുമാനത്തിലാണ്. ഇതിനായി 50 കൃഷിക്കാര്‍ ഉള്‍പ്പെടുന്ന മുണ്ടകന്‍ നെല്‍ക്കൃഷി വികസനസംഘം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈമാസം 23 ന് രാവിലെ ഒന്‍പതിന് മന്ത്രി മാത്യു ടി തോമസ് ആദ്യ വിത്ത് വിതയ്ക്കും. തരിശായി കിടന്ന പാടത്ത് കൃഷിയിറക്കണം എന്ന് ആഗ്രഹിച്ചിരുന്ന കൃഷിക്കാരും ഓമല്ലൂര്‍ വേദ ആശുപത്രിയിലെ ഡോ. റാം മോഹനും ചേര്‍ന്നാണ് കൃഷിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. പത്തനംതിട്ട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബും ഗ്രാമപഞ്ചായത്തും ഈ നല്ല തുടക്കത്തിന് ഇവരോടൊപ്പം ചേര്‍ന്നു. കൃഷിക്കാരെ കണ്ട് സമ്മതം വാങ്ങുകയും ചെയ്തു. 20 ഏക്കറാണ് ഒരുമാസം കൊണ്ട് കൃഷിക്കായി ഒരുക്കിയത്. നെല്‍വിത്ത് കൃഷിഭവനും, റോട്ടറി ക്ലബ്ബും ഗ്രാമപഞ്ചായത്തും സാമ്പത്തികസഹായവും നല്‍കും. പത്തുലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. 45,000 കിലോ നെല്ലാണ് കൃഷിയില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ഇടനിലക്കാരില്ലാതെ നെല്ല് അരിയാക്കി ഓമല്ലൂരില്‍ തന്നെ വില്‍ക്കാനാണ് സംഘം ലക്ഷ്യമിടുന്നത്.
Share your comments