ഹൃദയത്തിൻ്റെ ആരോഗ്യം എല്ലാവർക്കും പ്രധാനമാണ്. എന്നാൽ ഹൃദയാരോഗ്യം നിങ്ങളെ അലട്ടുന്ന പ്രശ്‌നമാണോ? എന്നാല്‍ ഇനി വാച്ച് ഞെക്കി നിങ്ങളുടെ ഹൃദയാരോഗ്യം അറിയാം. ഇതിൻ്റെ ഗുണം പ്രധാനമായും ഹൃദയാഘാത സാധ്യത തിരിച്ചറിയാനാകുമെന്നതാണ് നമ്മുടെ ഹൃദയമിടിപ്പും, എണ്ണവും തിരിച്ചറിയാവുന്ന വിധത്തിലാണ് ആപ്പിള്‍ ഈ വാച്ച് അവതരിപ്പിക്കുന്നത്.
ആപ്പ് ഓണാക്കി ഹൃദയമിടിപ്പ് കണ്ടെത്താനുള്ള ഓപ്‌ഷന്‍ നല്‍കി കാത്തിരുന്നാല്‍ മതി കൃത്യമായ വിവരങ്ങള്‍ ലഭ്യമാകും എന്നാണ് ആപ്പിള്‍ അഭിപ്രായപ്പെടുന്നത്. വാച്ചിലെ ഹാര്‍ട്ട് റേറ്റ് ആപ്പ് വഴിയാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുക.ഫോട്ടോപ്ലെത്തിസ്‌മോഗ്രാഫിയെന്ന പ്രവര്‍ത്തനത്തിലൂടെയാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കപ്പെടുക. വാച്ചില്‍ നിന്ന് പുറത്തുവരുന്ന തരംഗങ്ങളാണ് ഹൃദയത്തിൻ്റെ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യുന്നത്.
കൈയിലൂടെ ഒഴുകുന്ന രക്തത്തിന്റെ തരംഗങ്ങളാണ് ഹൃദയത്തെ മനസ്സിലാക്കാന്‍ വാച്ചിനെ സഹായിക്കുന്നത്. ഏതെങ്കിലും തരത്തില്‍ വ്യതിയാനങ്ങൾ അനുഭവപ്പെട്ടാല്‍ ഉടനടി വിദഗ്‌ധ ചികിത്സ തേടാന്‍ ഈ വാച്ച് നമ്മളെ സഹായിക്കുകയും ചെയ്യും.

Share your comments