<
  1. News

ശുദ്ധജലത്തിൻ്റെ അഭാവത്തിന് പരിഹാരമായി മാരുതി സുസുക്കിയുടെ വാട്ടര്‍ എടിഎമ്മുകള്‍

പല ഗ്രാമങ്ങളെയും അലട്ടുന്ന പ്രധാന പ്രശ്‍നം ശുദ്ധജലത്തിൻ്റെ അഭാവമാണ്.ഇതിനൊരു പരിഹാരമായി . വാട്ടര്‍ എടിഎം പദ്ധതിയുമായി മാരുതി സുസുക്കി എത്തുന്നു.കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി കമ്പനി ദത്തെടുത്ത ഗ്രാമങ്ങളിലാണ് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ച ഗുണനിലവാരം പുലര്‍ത്തുന്നതും അവശ്യ ധാതുക്കള്‍ നഷ്ടപ്പെടാത്തതുമായ ശുദ്ധജലം ലഭ്യമാക്കുന്ന വാട്ടര്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നത്. ഇതിൻ്റെ

Saritha Bijoy

പല ഗ്രാമങ്ങളെയും അലട്ടുന്ന പ്രധാന പ്രശ്‍നം ശുദ്ധജലത്തിൻ്റെ  അഭാവമാണ്.ഇതിനൊരു പരിഹാരമായി  . വാട്ടര്‍ എടിഎം പദ്ധതിയുമായി മാരുതി സുസുക്കി എത്തുന്നു.കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി കമ്പനി ദത്തെടുത്ത ഗ്രാമങ്ങളിലാണ് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ച ഗുണനിലവാരം പുലര്‍ത്തുന്നതും അവശ്യ ധാതുക്കള്‍ നഷ്ടപ്പെടാത്തതുമായ ശുദ്ധജലം ലഭ്യമാക്കുന്ന വാട്ടര്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഇത്തരത്തില്‍ സ്ഥാപിച്ച ഏറ്റവും പുതിയ വാട്ടര്‍ എടിഎം ഗുജറാത്തിലെ സുരേന്ദ്ര നഗര്‍ ജില്ലയിലുള്ള നവിയാനി ഗ്രാമത്തില്‍ ആരംഭിച്ചു.2800 ഓളം ഗ്രാമീണര്‍ക്ക് ഈ വാട്ടര്‍ എടിഎമ്മിന്റെ പ്രയോജനം ലഭിക്കും. ലിറ്ററിന് 35 പൈസയെന്ന തുച്ഛമായ നിരക്കിലാണ് ശുദ്ധജലം ലഭ്യമാക്കുക. 

സ്വാശ്രയ – വികസന മാതൃകയില്‍ ആരംഭിച്ച ഈ സംവിധാനത്തിന് മണിക്കൂറില്‍ 1000 ലിറ്റര്‍ ജലം ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. വെള്ളത്തിന്റെ ഗുണനിലവാരം ഡിസ്‌പ്ലേ കാണാം. സ്‌ക്രീനോടു കൂടിയ ഈ വാട്ടര്‍ എടിഎം ഗുണനിലവാരത്തില്‍ മിക്കച്ചതാണെന്ന് ധൈര്യത്തോടെ പറയാം.കുടിക്കുന്ന വെള്ളത്തിന്റെ ടിഡിഎസ് തോതും പി എച്ച് ലെവലും താപനിലയുമെല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെടാന്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ സാധിക്കുന്നു. വാട്ടര്‍ലൈഫ് ഇന്ത്യയുടെ പങ്കാളിത്തത്തോടെയാണ് മാരുതി സുസുക്കി വാട്ടര്‍ എ ടി എം സ്ഥാപിച്ചത്. അടുത്ത 10 വര്‍ഷത്തേക്ക് വാട്ടര്‍ എടിഎമ്മിന്റെ പ്രവര്‍ത്തനവും അറ്റകുറ്റപണികളുമെല്ലാം വാട്ടര്‍ലൈഫ് ഇന്ത്യ തന്നെ നോക്കി നടത്തും. ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാകും ഈ സംവിധാനം പ്രവര്‍ത്തിക്കുക.

English Summary: (Water ATM by Maruthi

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds