വാമനപുരം, കിളിമാനൂര്‍, പോത്തന്‍കോട് എന്നീ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍, ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒക്‌ടോബര്‍ 24 നും വര്‍ക്കല, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളില്‍ നിന്നും വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ നിന്നുമുള്ളവര്‍ക്ക് 25 നും ആറ്റിങ്ങല്‍ ബോയ്‌സ് ഹൈസ്‌കൂളിലാണ് പരിശീലനം. വെള്ളനാട്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ നെടുമങ്ങാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഈ മാസം 26 ന് വെള്ളനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും നേമം, അതിയന്നൂര്‍, ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള സാങ്കേതിക ജീവനക്കാര്‍ക്ക് 27 ന് ബാലരാമപുരം ഹയര്‍സെക്കണ്ടറി സ്‌കൂളിലും പരിശീലനം നല്‍കും. ധനുവച്ചപുരം ഗേള്‍സ് ഹൈസ്‌കൂളില്‍ 28 ന് നടക്കുന്ന പരിശീലനത്തില്‍ പാറശാല, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും.
കിണര്‍ റീചാര്‍ജ്ജിംഗില്‍ പരിശീലനം
ജില്ലാ ആസൂത്രണ സമിതി ഹരിതകേരളം മിഷന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ജലശ്രീ ജലസംരക്ഷണ പദ്ധതിയിന്‍ കീഴില്‍ കിണര്‍ റീചാര്‍ജ്ജിംഗില്‍ പരിശീലനം നല്‍കുന്നു. പരമാവധി കിണറുകള്‍ റീചാര്‍ജ്ജ് ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കിണര്‍ റീചാര്‍ജ്ജിംഗില്‍ സാങ്കേതിക പരിജ്ഞാനമുള്ള തൊഴില്‍ സേനയ്ക്ക് രൂപം നല്‍കുന്നത് ലക്ഷ്യമിട്ടാണ് പരിശീലനം. ജില്ലയിലെ 11 ബ്ലോക്കുകളിലും നടക്കുന്ന പരിശീലനത്തിന് ഈ മാസം 24 ന് വിവിധ കേന്ദ്രങ്ങളില്‍ തുടക്കമാകും. അഞ്ച് ഏകദിന പരിശീലന പരിപാടികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. പരിശീലനത്തില്‍ 400 ഓളം സാങ്കേതിക ജീവനക്കാര്‍ പങ്കെടുക്കും.
വാമനപുരം, കിളിമാനൂര്‍, പോത്തന്‍കോട് എന്നീ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍, ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒക്‌ടോബര്‍ 24 നും വര്‍ക്കല, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളില്‍ നിന്നും വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ നിന്നുമുള്ളവര്‍ക്ക് 25 നും ആറ്റിങ്ങല്‍ ബോയ്‌സ് ഹൈസ്‌കൂളിലാണ് പരിശീലനം. വെള്ളനാട്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ നെടുമങ്ങാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഈ മാസം 26 ന് വെള്ളനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും നേമം, അതിയന്നൂര്‍, ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള സാങ്കേതിക ജീവനക്കാര്‍ക്ക് 27 ന് ബാലരാമപുരം ഹയര്‍സെക്കണ്ടറി സ്‌കൂളിലും പരിശീലനം നല്‍കും. ധനുവച്ചപുരം ഗേള്‍സ് ഹൈസ്‌കൂളില്‍ 28 ന് നടക്കുന്ന പരിശീലനത്തില്‍ പാറശാല, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും.
Share your comments