കടുത്ത വേനലില്‍ കേരളത്തിലെ ജലാശയങ്ങളൊക്കെ വറ്റി വരണ്ട് തുടങ്ങിയിരിക്കുകയാണ്. കൊടും ചൂടിൽ ഇടുക്കിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. നിലവില്‍ സംഭരണ ശേഷിയുടെ 43 ശതമാനം മാത്രമാണ് ഇടുക്കിയിലെ അണക്കെട്ടുകളില്‍ ഉള്ളത്.ഉറവകളില്‍ നിന്ന് എത്തുന്ന വെള്ളത്തിന്റെ തോത് കുറഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ കാരണം. ഇടുക്കി അണക്കെട്ടിന്റെ സംഭരണശേഷിയുടെ 43 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. ഉറവകള്‍ നിലച്ച് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതാണ് ജലനിരപ്പ് ക്രമാതീതമായി കുറയാന്‍ കാരണമായത്.
ഇടുക്കിയിലെ മറ്റ് അണക്കെട്ടുകളായ മാട്ടുപ്പെട്ടി, പൊന്മുടി, ആനയിറങ്കല്‍ എന്നിവയിലും 45 ശതമാനത്തില്‍ താഴെയാണ് വെള്ളമുള്ളത്. മാട്ടുപെട്ടിയില്‍ 40 ശതമാനവും, പൊന്മുടിയില്‍ 43 ശതമാനവും ആനയിറങ്കലില്‍ 39 ശതമാനവും വെള്ളമാണ് ഇനിയുള്ളത്. ജലനിരപ്പിലുണ്ടായ കുറവ് വൈദ്യുതി ഉല്‍പാദനത്തേയും ബാധിക്കുന്നു.
പൊന്മുടിയില്‍ നിന്നും ജലം എത്തിച്ചാണ് പന്നിയാര്‍ പവര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. 30 മെഗാവാട്ടാണ് ഇവിടുത്തെ ഉല്‍പാദന ശേഷി. ജലനിരപ്പ് കുറഞ്ഞതോടെ ഒരു ജനറേറ്റര്‍ മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി ഉല്‍പാദനം നടത്തുന്നത് രാത്രി മാത്രവുമാക്കി.
പൊന്മുടി അണക്കെട്ടിലേക്ക് ആനയിറങ്കലില്‍ നിന്ന് വെള്ളം തുറന്നു വിടുന്നത് കാരണമാണ് പന്നിയാറില്‍ നിന്ന് അല്പമെങ്കിലും വൈദ്യുതി ഉത്പാദനം നടത്താന്‍ കഴിയുന്നത്. ജലനിരപ്പ് ഇനിയും താഴ്ന്നാല്‍ സംസ്ഥാനത്തെ വൈദ്യതി ഉത്പാദനം മുടങ്ങാനാണ് സാധ്യത.
Share your comments