കർഷകരെ ആശങ്കയിലാഴ്ത്തി വേമ്പനാട്ട് കായലിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു.കടലിലെ ജലനിരപ്പിനേക്കാൾ വേമ്പനാട്ടു കായലിലെ ജലനിരപ്പ് 30 സെന്റിമീറ്ററോളം താഴ്ന്നതായി കുട്ടനാട് കായൽ നില ഗവേഷണ കേന്ദ്രം നടത്തിയ പരിശോധനയിൽ കണ്ടെത്തി.കടൽ നിരപ്പിനെക്കാൾ കായൽ ജല നിരപ്പ് താഴുന്നത് കൃഷി പാടങ്ങളിലേക്ക് ഉപ്പുവെള്ളം എത്താൻ ഇടയാക്കും.ഇത് കായലോര മേഖലയിലെ കര്‍ഷകരെ ആശങ്കയിലാഴ്ത്തുകയാണ്. എക്കലും ചെളിയും നിറഞ്ഞ് കായലിന് ആഴം കുറഞ്ഞതും ജലം സംഭരിക്കാനുളള ശേഷി നഷ്ടപ്പെടുത്തി.
വേമ്പനാടിന്റെ പടിഞ്ഞാറൻ മേഖലയിൽ ഉപ്പുവെള്ളത്തിന്റെ തോത് ഉയർന്നു. വേനൽക്കാലം മുൻപേ എത്തിയെന്നാണ് കായലിന്റെ മാറ്റം സൂചിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ മാർച്ച് മാസത്തോടെയാണ് വേമ്പനാട്ട് കായലിൽ ജലനിരപ്പ് 30 സെന്റിമീറ്ററോളം താഴുക.പകല്‍ സമയത്തെ താപനില ഉയര്‍ന്നതോടെ വേമ്പനാട്ട് കായലിലെ ജല നിരപ്പും താഴുകയാണ്. കായലിലെ ലവണാംശം വര്‍ധിക്കുന്നത് കരിമീന്‍ കൃഷിക്കും ഭീഷണിയാണ്. മീനച്ചില്‍, പമ്പ,അച്ചന്‍കോവില്‍ നദികളില്‍ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞതും വേമ്പനാട്ട് കായലിലെ ജലനിരപ്പ് കുറയാന്‍ കാരണമായിട്ടുണ്ട്.മീനച്ചിൽ, മണിമല നദികളിലെ വെള്ളത്തെ ആശ്രയിച്ചാണ് കോട്ടയം ജില്ലയിൽ ശുദ്ധജല പദ്ധതികൾ നിലനിൽക്കുന്നത്.
Share your comments