വടക്കാഞ്ചേരി നഗരസഭയിലും സമീപ ഗ്രാമപഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം പരിഹരിക്കാൻ വാഴാനി ഡാമിൽ നിന്നും വലതുകര കനാൽ വഴി വെള്ളം ഒഴുക്കും.
ഡാമിലെ കരുതൽജലശേഖരം കഴിഞ്ഞ് ശേഷിക്കുന്ന 154 ഘനമീറ്റർ വെള്ളം സമീപപ്രദേശങ്ങളിലെ ജലസ്രോതസ്സുകൾ റീചാർജ് ചെയ്യുന്നതിനായി തുറന്നുവിടാൻ ജില്ലാ കലക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി.
ഏപ്രിൽ 26 മുതൽ ആറ് ദിവസത്തേക്കാണ് ഇടതുകര കനാലിലൂടെ ഡാമിൽനിന്നും വെള്ളം തുറന്നു വിടുന്നത്.
ഡാം തുറക്കുന്നതോടെ കനാലിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ആളുകൾ കനാലിൽ ഇറങ്ങരുതെന്നും കന്നുകാലികളെ കുളിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
Authorities said people should not go down the canal and bathe their livestock as the water level in the canal could rise with the opening of the dam.
Share your comments