-
-
News
മണ്ണ് പര്യവേക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് സ്‌ട്രെസ്സ് മാനേജ്‌മെന്റ് പരിശീലനം നൽകി
ചടയമംഗലം വാട്ടർഷെഡ് മാനേജ്‌മെന്റ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്കും സംസ്ഥാനതലത്തിലുള്ള മണ്ണ് പര്യവേക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്കും വേണ്ടിയുള്ള പേഴ്സണാലിറ്റി ഡെവലപ്മെൻറ് ട്രെയിനിംഗിന്റെ
ചടയമംഗലം വാട്ടർഷെഡ് മാനേജ്‌മെന്റ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്കും സംസ്ഥാനതലത്തിലുള്ള മണ്ണ് പര്യവേക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്കും വേണ്ടിയുള്ള പേഴ്സണാലിറ്റി ഡെവലപ്മെൻറ് ട്രെയിനിംഗിന്റെ ഭാഗമായുള്ള ഇമോഷണൽ ഇന്റലിജൻസി ആൻഡ് സ്‌ട്രെസ്സ് മാനേജ്‌മെന്റ് പരിശീലനം കൊല്ലം ആർട്ട് ഓഫ് ലിവിങ് ആശ്രമത്തിൽ വച്ച് ഇന്ന് നടന്നു .
കൊല്ലം ജില്ലയിലെ സീനിയർ ആർട്ട് ഓഫ് ലിവിങ് ടീച്ചേഴ്സ് ആയ ലക്ഷ്മി ജനാർദ്ദനൻ, അറുമുഖം എന്നിവർ ക്ളാസുകൾ നയിച്ചു. ആർട്ട് ഓഫ് ലിവിങ് അപെക്സ് ബോഡി അംഗം ഡോ. ജനാർദ്ദനൻ കുമ്പളത്തു അധ്യക്ഷത വഹിച്ച പരിശീലനത്തിൽ 30 -ഓളം വരുന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.
ഹൈദരാബാദിലെ വാട്ടർഷെഡ് മാനേജ്‌മെന്റ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീനിവാസ റാവു, ചടയമംഗലം വാട്ടർഷെഡ് മാനേജ്‌മെന്റ് സ്ഥാപനത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ആൻ്റണി ഓസ്റ്റിൻ എന്നിവർ ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘം ഈ പരിപാടിയിൽ പരിപൂർണ്ണമായി പങ്കെടുത്തു.
സ്‌ട്രെസ്സ് മാനേജ്‌മെന്റിൽ ആർട്ട് ഓഫ് ലിവിങിന്റെ തനതായ ഈ പരിശീലനം ഏവർക്കും ജോലി തിരക്കുകൾക്കിടയിലുള്ള മാനസിക സമ്മർദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും, ജീവിതത്തിലെ വ്യത്യസ്തമായ സാഹചര്യങ്ങളിലുണ്ടാവുന്ന സമ്മർദ്ദങ്ങളെ കൈകാര്യം ചെയ്യാനുള്ള ടെക്ക്നിക്കുകളും ഇവിടെ നിന്നും ഏവർക്കും ഒരേ പോലെ മനസ്സിലാക്കാൻ കഴിഞ്ഞു. ഈ പരിശീലനപരിപാടി മറ്റുള്ള അഗ്രികൾച്ചർ ഡിപ്പാർട്ടമെന്റുകളിലേക്കും പ്രാവർത്തികമാക്കണമെന്നും ഇതിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
English Summary: Watershed department training
Share your comments