പ്രത്യേക കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടുത്തി വയനാടിനെ പൂക്കൃഷി മേഖലയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഓര്‍ക്കിഡ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ഓര്‍ക്കിഡ് പരിചരണം, ഓര്‍ക്കിഡ് കൃഷിയുടെ നിലനില്‍പ്, ജൈവ പാരിസ്ഥിതിക സാമൂഹ്യ സാധ്യതകള്‍, ഔഷധ ഗുണം, ഫ്‌ളോറികള്‍ച്ചര്‍ സാധ്യതകള്‍ തുടങ്ങിയവയെല്ലാം ഓര്‍ക്കിഡ് ഫെസ്റ്റില്‍ ചര്‍ച്ച ചെയ്തു. അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ക്കിഡ് സൊസൈറ്റീസ് ഓഫ് ഇന്ത്യ ഈ പരിപാടിയിലെ പ്രധാന പങ്കാളിയാണ്. കര്‍ഷകര്‍ക്കും ഫാം ഉടമകള്‍ക്കും യുവതലമുറയില്‍പെട്ട നവാഗതരായ കാര്‍ഷികമേഖലയില്‍ താല്‍പര്യമുള്ളവര്‍ക്കും ശില്‍പശാലയിലും ഓര്‍ക്കിഡ് ഫെസ്റ്റിലും പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ , ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ തമ്മിലുള്ള സംവാദവും ഇതോടനുബന്ധിച്ച് ഉണ്ടാകും. വയനാട്ടിലെ പൂ കൃഷിയുടെ സാധ്യതകള്‍ കൂടി മനസ്സിലാക്കി പൂ കൃഷി മേഖലയാക്കി വയനാട്ടിനെ മാറ്റുന്ന പ്രഖ്യാപനവും ഇതോടെ നടക്കും.
അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ് അമ്പലവയലില്‍
സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും ദി ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് നടത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ് 2018 മാര്‍ച്ച് 16 മുതല്‍ 18 വരെ .
പ്രത്യേക കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടുത്തി വയനാടിനെ പൂക്കൃഷി മേഖലയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഓര്‍ക്കിഡ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ഓര്‍ക്കിഡ് പരിചരണം, ഓര്‍ക്കിഡ് കൃഷിയുടെ നിലനില്‍പ്, ജൈവ പാരിസ്ഥിതിക സാമൂഹ്യ സാധ്യതകള്‍, ഔഷധ ഗുണം, ഫ്‌ളോറികള്‍ച്ചര്‍ സാധ്യതകള്‍ തുടങ്ങിയവയെല്ലാം ഓര്‍ക്കിഡ് ഫെസ്റ്റില്‍ ചര്‍ച്ച ചെയ്തു. അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ക്കിഡ് സൊസൈറ്റീസ് ഓഫ് ഇന്ത്യ ഈ പരിപാടിയിലെ പ്രധാന പങ്കാളിയാണ്. കര്‍ഷകര്‍ക്കും ഫാം ഉടമകള്‍ക്കും യുവതലമുറയില്‍പെട്ട നവാഗതരായ കാര്‍ഷികമേഖലയില്‍ താല്‍പര്യമുള്ളവര്‍ക്കും ശില്‍പശാലയിലും ഓര്‍ക്കിഡ് ഫെസ്റ്റിലും പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ , ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ തമ്മിലുള്ള സംവാദവും ഇതോടനുബന്ധിച്ച് ഉണ്ടാകും. വയനാട്ടിലെ പൂ കൃഷിയുടെ സാധ്യതകള്‍ കൂടി മനസ്സിലാക്കി പൂ കൃഷി മേഖലയാക്കി വയനാട്ടിനെ മാറ്റുന്ന പ്രഖ്യാപനവും ഇതോടെ നടക്കും.
Share your comments