വയനാട്ടിൽ കാട്ടുനെല്ലിക്കയുടെ ലഭ്യത കുത്തനെ കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും, തുടര്‍ച്ചയായ കാട്ടുതീയില്‍ നെല്ലി നശിക്കുന്നതും,നെല്ലിക്ക പറിക്കുമ്പോള്‍ മരങ്ങള്‍ നശിപ്പിക്കുന്നതും വിളവിനെ ബാധിച്ചിട്ടുണ്ട് .
വയനാട്ടിൽ കാട്ടുനെല്ലിക്കയുടെ ലഭ്യത കുത്തനെ കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും, തുടര്‍ച്ചയായ കാട്ടുതീയില്‍ നെല്ലി നശിക്കുന്നതും,നെല്ലിക്ക പറിക്കുമ്പോള്‍ മരങ്ങള്‍ നശിപ്പിക്കുന്നതും വിളവിനെ ബാധിച്ചിട്ടുണ്ട് . മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള നെല്ലിക്കയുടെ വരവും വിപണിയെ ബാധിച്ചിട്ടുണ്ട്. കാട്ടുനെല്ലിക്ക ശേഖരണം ആദിവാസികളുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായിരുന്നു. കാട്ടു നെല്ലിക്കയുടെ സംഭരണം കുറഞ്ഞത് ഈ മേഖലയില്‍ ആദിവാസികളുടെ വരുമാനത്തെയും ബാധിച്ചു. ഡിസംബര്‍ മുതല്‍ ജനുവരി അവസാനം വരെയാണ് കാട്ടുനെല്ലിക്കയുടെ പ്രധാന സംഭരണ കാലം. മുതുമല, ബന്ദിപ്പുര്‍ വനമേഖലയിലെ നെല്ലിക്ക ആദിവാസികള്‍ മുഖേന സംഭരിച്ച് കല്ലൂര്‍ പട്ടികവര്‍ഗ സഹകരണ സംഘത്തിലായിരുന്നു നല്‍കിയിരുന്നത്. ലഭ്യത കുറഞ്ഞതോടെ ആയുര്‍വേദ മരുന്ന് കമ്പനികളും ഹൈബ്രീഡ് നെല്ലിക്കകളാണ് മരുന്ന് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്
വിളവെടുപ്പ് കാലമായാല്‍ ബത്തേരി നെല്ലിക്കയുടെ വിപണന കേന്ദ്രമായിരുന്നു.മറ്റ് ജില്ലക്കാര്‍ വയനാടിനെയായിരുന്നു നെല്ലിക്ക വാങ്ങാനായി ആശ്രയിച്ചിരുന്നത്. നെല്ലിക്ക കുറഞ്ഞതിനൊപ്പം കര്‍ണാടക വനമേഖലയില്‍ കടക്കുന്നത് വനംവകുപ്പ് കര്‍ശനമായി നിയന്ത്രിച്ചതും നെല്ലിക്കയുടെ വരവിനെ ബാധിച്ചു. എങ്കിലും കര്‍ണാടക വനത്തില്‍നിന്നും ആദിവാസികളല്ലാത്ത കര്‍ണാടകക്കാര്‍ വനംവകുപ്പിന്റെ അനുമതിയോടെ നെല്ലിക്ക ശേഖരിച്ച് ഗുണ്ടല്‍പ്പേട്ട് മാര്‍ക്കറ്റില്‍ എത്തിക്കുന്നുണ്ട്.
ഇവിടെനിന്നും കേരളത്തിലെ വില്‍പ്പനക്കാരും വാങ്ങുന്നുണ്ട്.. വന്യജീവികളെ ഭയന്ന് ആദിവാസികള്‍ നെല്ലിക്ക ശേഖരിക്കാനായി വനത്തില്‍ പോകാനും മടിക്കുന്നു. ഉള്‍വനത്തിലേക്ക് കടക്കാതെയാണ് ഇപ്പോള്‍ നെല്ലിക്ക ശേഖരിക്കുന്നത്.ഇങ്ങനെ ശേഖരിക്കുന്നവ ആദിവാസികള്‍ പാതയോരങ്ങളില്‍ തന്നെ വില്‍ക്കുകയാണ്. 600 ഗ്രാം നെല്ലിക്കയ്ക്ക് മുപ്പത് രൂപയും 800 ഗ്രാം നെല്ലിക്കയ്ക്ക് അമ്പതുരൂപയുമാണ്. ഔഷധസസ്യങ്ങളും ഇല്ലാതായി.ഔഷധസസ്യങ്ങളുടെ ലഭ്യത കുറഞ്ഞതും ആദിവാസികളെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്നുണ്ട്.
Share your comments