-
-
News
വയനാടന്‍ തേന്‍ ആഭ്യന്തര വിപണിയിലേക്ക്
വയനാടന്‍ തേന്‍ അഗ് മാര്‍ക്ക് അംഗീകാരത്തോടെ ആഭ്യന്തര വിപണിയിലെത്തിക്കുന്നു. ഇതാദ്യമായാണ് വയനാട്ടില്‍ നിന്നും ഉദ്പാതിപ്പിക്കുന്ന തേനിന് അഗ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. വയനാടന്‍ കാടുകളില്‍ നിന്നുള്‍പെടെയുള്ള വിവിധ തേനുകളാണ് ഗുണനിലവാരം ഉറപ്പ് വരുത്തി വിപണിയില്‍ ഇറക്കിയിരിക്കുന്നത്.

വയനാടന്‍ കാടുകളില്‍ നിന്നും ചെറുകിട കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന തേന്‍ കലര്‍പ്പില്ലാതെ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞതാണ് നേട്ടത്തിന് കാരണം. കാട്ടുതേന്‍, ചെറുതേന്‍, തുളസിപ്പൂതേന്‍, കടുക് തേന്‍ തുടങ്ങി വിവിധ തേനുകളാണ് വര്‍ഷങ്ങളായി വൈത്തിരി സ്വദേശിയായ ഉസ്മാന്‍മ ദാരി വിപണിയില്‍ എത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ കോടികള്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് പോലും ലഭിക്കാത്ത അംഗീകാരമാണ് ഉസ്മാന്‍ മദാരിയുടെ ഒറ്റയാള്‍ പോരാട്ടത്തിന് ലഭിച്ചത്.
വിപണിയില്‍ ലഭിക്കുന്ന തേനിന്റെ നല്ലൊരു പങ്കും വ്യാജമാണെന്ന തിരിച്ചറിവാണ് അത്യാധുനിക സംവിധാനത്തിലൂടെ സംസ്‌കരിച്ച് ശുദ്ധമായ തേന്‍ വിപണിയില്‍ എത്തിക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. കണ്ണുര്‍ ആസ്ഥാനമായുള്ള മലബാര്‍ ഹണി ആന്റ് ഫുഡ്പാര്‍ക്കുമായി ചേര്‍ന്ന് തേന്‍ സംസ്‌കരണം വിപുലപ്പെടുത്താന്‍ കാരണമായി. വയനാടന്‍ കാടുകളില്‍ നിന്നുള്ള ഗുണമേന്മയുള്ള തേന്‍ ആദിവാസികളുടെ സഹകരണത്തോടെ വിപണിയില്‍ ഇറക്കാന്‍ കഴിഞ്ഞാല്‍ വയനാടിന് വന്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് ഉസ്മാന്‍ മദാരി പറഞ്ഞു. വയനാടന്‍ തേന്‍ വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ്.സുഹാസ് നിര്‍വ്വഹിച്ചു.
English Summary: wayandu honey to rock domestic market
Share your comments