വേവിൻ പ്രൊഡ്യൂസർ കമ്പനി കർഷകരുടെ അംഗത്വ ക്യാമ്പയ്ൻ 15 ന് തുടങ്ങും
നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക ഉല്പാദക കമ്പനിയായ വേവിൻ പ്രൊഡ്യൂസർ കമ്പനി വയനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും കാർഷിക സർവ്വേയും കർഷക അംഗത്വ പദ്ധതിക്കും ജനുവരി 15 ന് തുടക്കമിടുന്നു.
നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക ഉല്പാദക കമ്പനിയായ വേവിൻ പ്രൊഡ്യൂസർ കമ്പനി വയനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും കാർഷിക സർവ്വേയും കർഷക അംഗത്വ പദ്ധതിക്കും ജനുവരി 15 ന് തുടക്കമിടുന്നു. അംഗങ്ങളുടെ പ്രാഥമിക വിവരങ്ങളും കാർഷിക വിവരങ്ങളും ശേഖരിക്കുകയും തുടർന്ന് അതാത് സമയത്ത് ലഭ്യമാകുന്ന ഉത്പന്നങ്ങളുടെ അളവ് കണക്കാക്കി വിപണിയിൽ ഇടപെട്ട് ലഭിക്കുന്ന അധിക വിലയുടെ വിഹിതം കൂടി പങ്ക് വയ്ക്കുന്നതിനും, പഞ്ചായത്ത് തലത്തിൽ അംഗങ്ങൾക്ക് തുടർ സേവനങ്ങൾ എത്തിക്കുന്നതിനുള്ള സംവിധനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സർവ്വേക്കും, അംഗത്വ ക്യാമ്പിനും കാർഷിക മേഖലയുടെ വളർച്ചയും കർഷകർക്ക് കുടുതൽ കരുതലും നൽകുന്ന പദ്ധതികൾ നടപ്പാക്കാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമാണ് പത്ത് മാസം നീണ്ട് നിൽക്കുന്ന ക്യാമ്പയിൻ. ഇതിനായി എല്ലാ പഞ്ചായത്തുകളിലും ഓരോ വോളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നു. ഇവർക്ക് പ്രത്യേക ടെയിനിങ്ങും കമ്പനിയുടെ ഈ പദ്ധതിയിൽ നൽകുന്നു. 28 വോളണ്ടിയർമാർ ഇതിന്റെ ഭാഗമാകും. പദ്ധതിയുടെ ഭാഗമാകാൻ താത്പര്യമുള്ള തൊഴിൽ രഹിതരായ യുവതി യുവാക്കൾക്കും കുടുംബശ്രീ പ്രവർത്തകർക്കും അപേക്ഷിക്കാം. അപേക്ഷകർ 15 ന് മുമ്പ് വേവിൻ പ്രൊഡ്യൂസർ കമ്പനിയുടെ ഓഫീസിൽ അപേക്ഷ നൽകണം. കടുതൽ വിവരങ്ങൾക്ക് 04936-206008, 95396 47273 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
കേന്ദ്ര - സംസ്ഥാന സർക്കാറുകൾ പ്രൊഡ്യൂസർ കമ്പനികളുടെ പ്രവർത്തനത്തിലൂടെ കാർഷിക മേഖലക്ക് ഉന്നമനം ഉണ്ടാകുന്ന തരത്തിൽ പദ്ധതികൾ ക്രമീകരിച്ച് വരുന്നത് കൂടുതൽ പ്രതീക്ഷ ഉയർത്തുന്നതാണന്ന് കമ്പനി അധികൃതർ പറഞ്ഞു. സി.ഇ.ഒ. കെ.രാജേഷ്, ഡയറക്ടർമാരായ സൻമതി രാജ് , സി.ടി. പ്രമോദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
English Summary: waywain producer company
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments