ചിക്കറി ചേർക്കാതെ പ്രീമിയം കോഫിയും ചുക്ക് കാപ്പിയും ഉടൻ വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്ന് ഇവർ പറഞ്ഞു. ഇതിനായി സംസ്കരണ കേന്ദ്രം നിർമ്മിക്കുന്നതിന് നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും ഒരു വർഷത്തിനകം സംസ്കരണ കേന്ദ്രം പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. മറ്റ് കാർഷികോൽപ്പന്നങ്ങളുടെയും മൂല്യവർദ്ധിത വർദ്ധിത ഉല്പന്നങ്ങളുടെയും വിപണനത്തിനായി കോവക്ക ഡോട് കോം എന്ന പേരിൽ ഓൺലൈൻ വ്യാപാര ശൃംഖല ആരംഭിച്ചതായും മറ്റ് ഉല്പാദക കമ്പനികളുടെ ഉല്പന്നങ്ങളും ഈ ഓൺലൈൻ വഴി വിറ്റഴിക്കാൻ തുടങ്ങിയിട്ടുണ്ടന്നും കമ്പനി അധികൃതർ അറിയിച്ചു. ആവശ്യക്കാർക്ക് വിഷ രഹിത ഉല്പന്നങ്ങൾ ലഭ്യമാക്കുന്നതിന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് സമീപം വൈത്തിരി പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക് കെട്ടിടത്തിൽ വേവിൻ ഇക്കോ ഷോപ്പ് പ്രവർത്തിക്കുന്നുണ്ട്.
വയനാടിന്റെ വിവിധ ഭാഗങ്ങളിൽ ഫാർമേഴ്സ് ക്ലബ്ബുകളും ജെ.എൽ.ജികളും രൂപീകരിച്ച് കമ്പനിയുടെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഓഹരി വില്പനയജ്ഞം നടക്കുന്നത്. - വൻകിട - ചെറുകിട- നാമമാത്ര കർഷകർക്കും കാർഷിക മേഖലയിലെ വിഭഗ്ധർക്കും ഓഹരിയെടുക്കാം. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മറ്റ് കർഷക സംഘങ്ങൾക്ക് ഗ്രൂപ്പായും കമ്പനിയിൽ ചേർന്ന് പ്രവർത്തിക്കാൻ അവസരമുണ്ട്. കൃഷി, ഉല്പന്ന നിർമ്മാണം, പായ്ക്കിംഗ് ,വിപണനം എന്നീ നാല് മേഖലകളിലെ പ്രവർത്തനത്തിനാണ് വേവിൻ ശ്രദ്ധ നൽകുന്നതെന്നും ചെയർമാൻ എം.കെ. ദേവസ്യ, മാനേജിംഗ് ഡയറക്ടർ സതീഷ് ബാബു, സി.ഇ.ഒ. കെ.രാജേഷ് എന്നിവർ പറഞ്ഞു..
Share your comments