1. News

തുലാവർഷമെത്തി.. ഇന്നും നാളെയും മഴ അതിതീവ്രം

തുലാവർഷം ഇന്നെത്തും. ഇന്ന് മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ. നിലവിൽ കാലവർഷ കാറ്റിന്റെ ഫലമായി ദക്ഷിണേന്ത്യ സംസ്ഥാനങ്ങളിലെല്ലാം ചെറിയ തോതിൽ മഴ ലഭിക്കുന്നുണ്ട്. തമിഴ്നാട്ടിലെ തെക്ക് രൂപപ്പെട്ട ചക്രവാത ചുഴി ദുർബലമായി തീർന്നിരിക്കുന്നു. കേരള തീരത്തോട് അടുക്കുന്ന കാലവർഷക്കാറ്റിന്റെ ഫലമായി ബുധനാഴ്ച വരെ കേരളത്തിൽ ലഭിക്കുന്ന മഴയുടെ തോത് ഉയരും. ഇന്നും നാളെയും ശക്തമായ കാറ്റിനും, ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. അന്തരീക്ഷം മേഘാവൃതമായി ഇരിക്കുമ്പോൾ കുട്ടികളെ ടെറസിൽ കളിക്കാൻ വിടാതിരിക്കുക.

Priyanka Menon
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തുലാവർഷം ഇന്നെത്തും. ഇന്ന് മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ. നിലവിൽ കാലവർഷ കാറ്റിന്റെ ഫലമായി ദക്ഷിണേന്ത്യ സംസ്ഥാനങ്ങളിലെല്ലാം ചെറിയ തോതിൽ മഴ ലഭിക്കുന്നുണ്ട്.

തമിഴ്നാട്ടിലെ തെക്ക് രൂപപ്പെട്ട ചക്രവാത ചുഴി ദുർബലമായി തീർന്നിരിക്കുന്നു. കേരള തീരത്തോട് അടുക്കുന്ന കാലവർഷക്കാറ്റിന്റെ ഫലമായി ബുധനാഴ്ച വരെ കേരളത്തിൽ ലഭിക്കുന്ന മഴയുടെ ലഭ്യത ഉയരും. ഇന്നും നാളെയും ശക്തമായ കാറ്റിനും, ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. അന്തരീക്ഷം മേഘാവൃതമായി ഇരിക്കുമ്പോൾ കുട്ടികളെ ടെറസിൽ കളിക്കാൻ വിടാതിരിക്കുക.

ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നംബറില്) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്.തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച് കൊണ്ട് റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കേണ്ടതാണ്.കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാര് പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക.

English Summary: weather 25/10/2021

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds