കർഷകർക്ക് നേരിട്ട് ലഭിക്കുന്ന കാർഷിക കാലാവസ്ഥ ബുള്ളറ്റിനുമായി കേന്ദ്ര കാലാവസ്ഥ വിഭാഗവും വെള്ളായണി കാർഷിക കോളേജും. കേന്ദ്ര കാലാവസ്ഥ വിഭാഗം എല്ലാ ചൊവ്വാഴ്ചയും. വെള്ളിയാഴ്ചയും അടുത്ത 5 ദിവസം ജില്ലയിൽ പ്രതീക്ഷിക്കുന്ന കാലാവസ്ഥ വ്യതിയാനം കാർഷിക കോളേജിന് നൽകും ഇത് അഗ്രോ മെറ്റ് അഡ്വൈസറി ബുള്ളെറ്റിനായി എസ് എം എസ് മുഖേന കർഷകർക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി.വെള്ളായണി കാർഷിക കോളേജ്തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കാലാവസ്ഥയാണ് നൽകുന്നത്.
ഓരോ ദിവസത്തെയും കൂടിയ താപനില ,കുറഞ്ഞ താപനില അന്തരീക്ഷ ആർദ്രത ,മഴ കാറ്റിൻ്റെ ദിശ,വേഗത എന്നിവയാണ് പ്രവചിക്കുന്നത്.അതോടൊപ്പം ഓരോ വിളകൾക്കും അതാത് കാലാവസ്ഥക്കനുസരിച്ചു ചെയ്യേണ്ട കാര്യങ്ങളും ബുള്ളറ്റിനിൽ നിർദ്ദേശിക്കുന്നുണ്ട് .സംസ്ഥാന ആസൂത്രണ ബോർഡിൻ്റെയും ,കൃഷിവകുപ്പിന്റെയും നേതൃത്വത്തിൽ തെക്കൻ കേരളത്തിലെകാലാവസ്ഥ ഉപദേശക സേവനങ്ങൾ ശക്തിപ്പെടുത്തുന്ന കർഷക ബോധവത്‌കരണ പരിപാടിയിലാണ് വിഷയം അവതരിപ്പിച്ചത് .

ഫോൺ നമ്പർ അറിയിക്കാം കാലാവസ്ഥ വിവരം എസ് .എം .എസ് വഴി അറിയേണ്ട കർഷകർ പേരും ഫോൺ നമ്പറും -
ഡോ..ഗിരിജാദേവിയെ അറിയിക്കുക
ഫോൺ: 9895006502
Share your comments