യൂറോപ്യൻ യൂണിയനിലെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2021 ആണ് ലോകത്താകെ ഇതുവരെ രേഖപ്പെടുത്തിയതിൽ ചൂടേറിയ അഞ്ചാമത്തെ വർഷം.
കാർബൺഡയോക്സൈഡിന്റെ മീഥേന്റെയും അളവ് വർധിക്കുന്നതാണ് ചൂട് വർദ്ധിക്കുവാൻ കാരണമായി കണക്കാക്കുന്നത്. 2021 ശരാശരി ആഗോള താപനില 1.1-1.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.ആഗോളതാപനത്തിന് കാരണമാകുന്ന കാർബൺഡയോക്സൈഡിന്റെയും മീഥെയിന്റെയും അളവ് 2021 വളരെയധികം വർധിച്ചിരുന്നു. ഇതിനു തൊട്ടു മുൻപുള്ള രണ്ടു വർഷങ്ങളിലും വാതക വർധനവിന്റെ അളവ് റെക്കോർഡ് ഉയരത്തിൽ ആയിരുന്നു. അതുകൊണ്ടുതന്നെ 2021 ൽ ചൂട് വളരെയധികം വർദ്ധിക്കുവാൻ ഈ വാതക വർധന കാരണമായിട്ടുണ്ട്.
കേരളത്തിലെ ദിനാന്തരീക്ഷ സ്ഥിതി യിൽ മാറ്റം. പകലും രാത്രിയും ചൂടേറാൻ സാധ്യത. പൊതുവേ വരണ്ട കാലാവസ്ഥ ആയിരിക്കും കേരളത്തിൽ അടുത്ത ദിവസങ്ങളിൽ. കിഴക്കൻ കാറ്റിൻറെ സ്വാധീനഫലമായി കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻറെ റിപ്പോർട്ടുകളും ഉണ്ട്.
Share your comments