1. News

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തികൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യത

ഇന്ത്യൻ മഹാസമുദ്രത്തിലെ തെക്കു കിഴക്കു ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം (Low Pressure Area) സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിൽ കിഴക്കു - വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ചു ശക്തികൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യതയെന്നു കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ ന്യൂനമർദ്ദം കേരളത്തിന് ഭീക്ഷണിയില്ല കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് ഒറ്റപ്പെട്ട സാധാരണ മഴയ്ക്ക് സാധ്യത

Priyanka Menon
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തികൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യത
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തികൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യത

ഇന്ത്യൻ മഹാസമുദ്രത്തിലെ തെക്കു കിഴക്കു ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം (Low Pressure Area) സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിൽ കിഴക്കു - വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ചു ശക്തികൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യതയെന്നു കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിലവിൽ ന്യൂനമർദ്ദം കേരളത്തിന് ഭീക്ഷണിയില്ല. കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് ഒറ്റപ്പെട്ട സാധാരണ മഴയ്ക്ക് സാധ്യത

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദ്ദേശം

19-12-2021 മുതൽ 20-12-2021 വരെ : കന്യാകുമാരി പ്രദേശത്ത് മണിക്കൂറിൽ 35 മുതൽ 45 കി. മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യത.

മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനേർപെടുന്നവർ ജാഗ്രത പാലിക്കുക.

 19-12-2021  : തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50കി. മീ വരെയും ചില അവസരങ്ങളിൽ 60 കി. മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യത.

20-12-2021 : തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ആൻഡമാൻ കടലിലും മണിക്കൂറിൽ 45 മുതൽ 55 കി. മീ വരെയും ചില അവസരങ്ങളിൽ 65 കി. മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യത.

മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

English Summary: weather news 19/12/2021

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds