കേരളം ശൈത്യകാലത്തിന്റെ മനോഹാരിതയിലേക്ക് നീങ്ങി തുടങ്ങി. നിലവിലെ അന്തരീക്ഷസ്ഥിതി അനുസരിച്ച് ഈ മാസം പുതിയ ന്യൂനമർദ്ദങ്ങളോ ചുഴലിക്കാറ്റോ ഉണ്ടാവുകയില്ല. നേരിയതോതിൽ ചാറ്റൽ മഴക്ക് ഒറ്റപ്പെട്ട ഇടങ്ങളിൽ സാധ്യതയുണ്ടെന്ന് കാലാവസ്ഥ റിപ്പോർട്ട് പ്രചാരം പറയുന്നുണ്ട്. ഉത്തരേന്ത്യയിൽ അതിശൈത്യമാണ് നിലവിൽ. ഉത്തരേന്ത്യയിൽ ചില ഇടങ്ങളിൽ ഡിസംബർ 25ന് മഴയുണ്ടാകുമെന്ന് കാലാവസ്ഥ റിപ്പോർട്ടുകളിൽ പറയപ്പെടുന്നു.
വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ മഴ സാധ്യതയില്ല.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments