1. News

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Priyanka Menon
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

ഗൾഫ് രാജ്യങ്ങളിൽ വ്യാപകമായ മഴ. കനത്ത മഴയെ തുടർന്ന് ദുബായിലെ ഗ്ലോബൽ വില്ലേജ് താൽക്കാലികമായി അടച്ചു. ഒമാനിൽ രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ ആറുപേർ മരിച്ചു.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഗതാഗതകുരുക്ക് രാജ്യത്തുടനീളം അനുഭവപ്പെടുന്നുണ്ട്. കുവൈറ്റിൽ കനത്ത മഴയെ തുടർന്ന് വിമാനങ്ങൾ വൈകും. ഞായറാഴ്ച വരാനിരുന്ന തിരുവനന്തപുരം- കുവൈറ്റ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നേരത്തെ റദ്ദാക്കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എല്ലാം തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ നൂറോളം പേരെ അഗ്നിശമന വിഭാഗം രക്ഷിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് പ്രകാരം നിലവിലെ അന്തരീക്ഷസ്ഥിതി തുടരാനാണ് സാധ്യത. ആരും കടലിൽ പോകാൻ പാടുള്ളതല്ല. ബഹറിനിൽ കഴിഞ്ഞദിവസമുണ്ടായ മഴയിൽ ധാരാളം പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ധാരാളം സന്ദർശകർ എത്തുന്നതിനാൽ ഗ്ലോബൽ വില്ലേജ് യുഎഇ ടൂറിസം അടച്ചിടാൻ തീരുമാനിച്ചത്. ഇന്നു വൈകിട്ട് നാലുമുതൽ ചിലപ്പോൾ ഗ്ലോബൽ വില്ലേജ് തുറന്നേക്കാം. യുഎഇയിൽ നിലവിലെ സ്ഥിതി അനുസരിച്ച് ആലിപ്പഴ വർഷവും, ഇടിമിന്നലോടുകൂടിയ മഴയും ഉണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ഒമാനിലെ പല ഗവർണറേറ്റകളിലും ഉണ്ടായി. വരുംദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ആലപ്പുഴ വർഷത്തിനും ഇവിടെ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ടുകൾ അറിയിച്ചു.

The Central Meteorological Department has said that fishing will not be restricted along the Kerala-Karnataka-Lakshadweep coast.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദ്ദേശം

 04-01-2022 : ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യത.

മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

English Summary: weather news 4/2/2021

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds