ബംഗാൾ ഉൾക്കടലിൽ 'ജൊവാദ് ' ചുഴലിക്കാറ്റ്. വടക്കൻ ആന്ധ്രാപ്രദേശ് - ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്.മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ 'ജൊവാദ് ' ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 3 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചു ഇന്ന് 2.30 ന് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ, വിശാഖപട്ടണത്തിനു 200 km കിഴക്കു - തെക്കു കിഴക്കായും, ഗോപാൽപൂരിനു 310 km തെക്ക് - തെക്ക് പടിഞ്ഞാറയും പുരിയിൽ നിന്ന് 380 km തെക്കു- തെക്കു പടിഞ്ഞാറായും , പാരദ്വീപിൽ നിന്ന് 470 km തെക്കു- തെക്കു പടിഞ്ഞാറായും സ്ഥിതി ചെയ്യുന്നു.
അടുത്ത 6 മണിക്കൂറിൽ വടക്ക് ദിശയിൽ സഞ്ചരിച്ചു അതി തീവ്ര ന്യുന മർദ്ദമായി ശക്തി കുറഞ്ഞു തുടർന്ന് വടക്ക് - വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ഡിസംബർ 5 ഉച്ചയോടെ ഒഡിഷയിലെ പുരി തീരത്ത് എത്തിച്ചേരാൻ സാധ്യത. തുടർന്ന് വീണ്ടും ശക്തി കുറഞ്ഞു ഒഡിഷ പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ നിലവിൽ ചുഴലിക്കാറ്റ് ഭീഷണിയില്ല
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
06-12-2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
Share your comments