1. News

ബംഗാൾ ഉൾക്കടലിൽ 'ജൊവാദ് ' ചുഴലിക്കാറ്റ്

ബംഗാൾ ഉൾകടലിൽ 'ജൊവാദ് ' ചുഴലിക്കാറ്റ്. വടക്കൻ ആന്ധ്രാപ്രദേശ് - ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് Orange Message മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ 'ജൊവാദ് ' ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 3 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചു ഇന്ന് 2.30 ന് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ, വിശാഖപട്ടണത്തിനു 200 km കിഴക്കു - തെക്കു കിഴക്കായും, ഗോപാൽപൂരിനു 310 km തെക്ക് - തെക്ക് പടിഞ്ഞാറയും പുരിയിൽ നിന്ന് 380 km തെക്കു- തെക്കു പടിഞ്ഞാറായും , പാരദ്വീപിൽ നിന്ന് 470 km തെക്കു- തെക്കു പടിഞ്ഞാറായും സ്ഥിതി ചെയ്യുന്നു.

Priyanka Menon
ബംഗാൾ ഉൾകടലിൽ 'ജൊവാദ് ' ചുഴലിക്കാറ്റ്
ബംഗാൾ ഉൾകടലിൽ 'ജൊവാദ് ' ചുഴലിക്കാറ്റ്

ബംഗാൾ ഉൾക്കടലിൽ 'ജൊവാദ് ' ചുഴലിക്കാറ്റ്. വടക്കൻ ആന്ധ്രാപ്രദേശ് - ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്.മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ 'ജൊവാദ് ' ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 3 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചു ഇന്ന് 2.30 ന് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ, വിശാഖപട്ടണത്തിനു 200 km കിഴക്കു - തെക്കു കിഴക്കായും, ഗോപാൽപൂരിനു 310 km തെക്ക് - തെക്ക് പടിഞ്ഞാറയും പുരിയിൽ നിന്ന് 380 km തെക്കു- തെക്കു പടിഞ്ഞാറായും , പാരദ്വീപിൽ നിന്ന് 470 km തെക്കു- തെക്കു പടിഞ്ഞാറായും സ്ഥിതി ചെയ്യുന്നു.

അടുത്ത 6 മണിക്കൂറിൽ വടക്ക് ദിശയിൽ സഞ്ചരിച്ചു അതി തീവ്ര ന്യുന മർദ്ദമായി ശക്തി കുറഞ്ഞു തുടർന്ന് വടക്ക് - വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ഡിസംബർ 5 ഉച്ചയോടെ ഒഡിഷയിലെ പുരി തീരത്ത് എത്തിച്ചേരാൻ സാധ്യത. തുടർന്ന് വീണ്ടും ശക്തി കുറഞ്ഞു ഒഡിഷ പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ നിലവിൽ ചുഴലിക്കാറ്റ് ഭീഷണിയില്ല

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു

05-12-2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം.

06-12-2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

English Summary: weather news cyclone form in bay of bangal

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds