മൺസൂൺ ട്രഫ് ഹിമാലയൻ മേഖലയിൽ കേന്ദ്രീകരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസമാണ് മൺസൂൺ ബ്രേക്ക്. മൺസൂൺ ബ്രേക്ക് സജീവമായി തുടരുന്നതിനാൽ കേരളത്തിൽ ജൂലൈ 7 മുതൽ മഴ സജീവമാകാനാണ് സാധ്യത. ഓഗസ്റ്റ് മാസം സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ നിഗമനം.
കാലവർഷം നല്ലരീതിയിൽ ലഭ്യമാകുന്ന ജൂൺ മാസത്തിലെ കണക്കുകൾ എടുക്കുമ്പോൾ സാധാരണയിൽ കുറവാണ് കേരളത്തിന് മഴ ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ല കോട്ടയമാണ്. ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള കണക്കുകൾ നോക്കിയാൽ സാധാരണ ലഭ്യമാകുന്ന മഴയെക്കാളും കുറവാണ് ഈ കൊല്ലം രേഖപ്പെടുത്തിയത്.
Monsoon break is a phenomenon that occurs when the monsoon trough is concentrated in the Himalayan region. As the monsoon break continues, rains are likely in Kerala from July 7.
കേന്ദ്ര ഭരണ പ്രദേശങ്ങളിലും മഴ കുറവാണ്.
Share your comments