ന്യൂനമർദ്ദം ആന്ധ്രതീരത്ത് നിന്ന് കരകയറിയെങ്കിലും സംസ്ഥാനത്ത് മഴയ്ക്ക് അനുകൂലമായ അന്തരീക്ഷസ്ഥിതി
കഴിഞ്ഞദിവസം ബംഗാൾ ഉൾക്കടലിൽ ആന്ധ്രതീരത്ത് രൂപപ്പെട്ട ന്യൂനമർദം ഒഡീഷ തീരത്ത് കരകയറി. ഇതിൻറെ ഫലമായി കേരളത്തിൽ ഇന്ന് ഇടത്തരം/ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ട്.
കഴിഞ്ഞദിവസം ബംഗാൾ ഉൾക്കടലിൽ ആന്ധ്രതീരത്ത് രൂപപ്പെട്ട ന്യൂനമർദം ഒഡീഷ തീരത്ത് കരകയറി. ഇതിൻറെ ഫലമായി കേരളത്തിൽ ഇന്ന് ഇടത്തരം/ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ കൂടാതെ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും, മധ്യ ഇന്ത്യയിലും മഴയുടെ തോത് ഉയരും
കേരളത്തിൽ ഉത്രാടം മുതൽ ചതയം വരെയുള്ള നാളുകളിൽ മഴ സജീവമായിരിക്കും. ചില ഒറ്റപ്പെട്ട ഇടങ്ങളിൽ ഈ ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദേശം
17-08-2021 മുതൽ 21-08-2021 വരെ: തെക്ക്-പടിഞ്ഞാറൻ, മധ്യ-പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെയും ചില അവസരങ്ങളിൽ 65 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
Share your comments