1. News

നാളെ ന്യൂനമർദ്ദം, വിവിധ സംസ്ഥാനങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ദുർബലമായി കൊണ്ടിരിക്കുന്നു. തത്ഫലമായി കേരളത്തിൽ മഴയുടെ തോത് നല്ല രീതിയിൽ കുറഞ്ഞിരിക്കുന്നു.

Priyanka Menon
സെപ്റ്റംബർ 17 നു ശേഷം ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന  ന്യൂനമർദ്ദം കേരളത്തിൽ വ്യാപക മഴയ്ക്ക് കാരണമാകും
സെപ്റ്റംബർ 17 നു ശേഷം ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം കേരളത്തിൽ വ്യാപക മഴയ്ക്ക് കാരണമാകും

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ദുർബലമായി കൊണ്ടിരിക്കുന്നു. തത്ഫലമായി കേരളത്തിൽ മഴയുടെ തോത് നല്ല രീതിയിൽ കുറഞ്ഞിരിക്കുന്നു. എന്നാൽ സെപ്റ്റംബർ 17 നു ശേഷം ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം കേരളത്തിൽ വ്യാപക മഴയ്ക്ക് കാരണമാകും.

വെള്ളിയാഴ്ച മുതൽ മധ്യകേരളത്തിലും, വടക്കൻ കേരളത്തിലും സാമാന്യം നല്ല രീതിയിൽ തന്നെ മഴ ലഭിക്കും. സെപ്റ്റംബർ 17 ന് രൂപംകൊള്ളുന്ന ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദം ആയി മാറുകയും, ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് കാരണമാവുകയും ചെയ്യും.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം(Fishermen Caution)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദേശം(Special Caution)

16-09-2021 വരെ: തെക്ക് - പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.

English Summary: weather updates 15/09/2021

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds