<
  1. News

ജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം

ജനുവരി പത്താം തീയതി വരെ കേരളത്തിൻറെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മലയോരമേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഉച്ചയ്ക്ക് രണ്ടു മണിമുതൽ രാത്രി 10 മണി വരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.

Priyanka Menon

ജനുവരി പത്താം തീയതി വരെ കേരളത്തിൻറെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മലയോരമേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഉച്ചയ്ക്ക് രണ്ടു മണിമുതൽ രാത്രി 10 മണി വരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.

ഈ സമയങ്ങളിൽ അന്തരീക്ഷം മേഘാവൃതമായി കാണപ്പെടുന്നുവെങ്കിൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക. കുട്ടികളെ ടെറസിൽ കളിക്കാൻ വിടാതിരിക്കുക. ജനലുകളും വാതിലുകളും അടച്ചു എല്ലാവരും വീടിനുള്ളിൽ തന്നെ പരമാവധി ഇരിക്കാൻ ശ്രമിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി വിച്ഛേദിക്കുക.

വളർത്തുമൃഗങ്ങളെ തുറസ്സായ സ്ഥലത്ത് കെട്ടരുത്. കർണാടക, കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ ലക്ഷദ്വീപ് പ്രദേശത്ത് നാളെ മോശം കാലാവസ്ഥക്ക് സാധ്യത. കൂടാതെ തെക്ക് കിഴക്ക് അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്ക് അറബിക്കടലും മോശം കാലാവസ്ഥ സാധ്യത.

Isolated showers and thundershowers are likely in Kerala till January 10. Lightning is likely to be active in the hilly region. The risk of thunderstorms is high from 2 pm to 10 pm. If the weather is cloudy during these times, move to a safer place. Do not let children play on the terrace. Close windows and doors and try to keep everyone inside the house as much as possible. Disconnect appliances.Do not tie pets in the open. Fishing is not restricted along the coasts of Karnataka and Kerala. But Lakshadweep is likely to experience bad weather tomorrow. In addition, bad weather is likely in the southeastern Arabian Sea and the adjoining Middle East Arabian Sea. Strong winds of 45 to 55 kmph are expected in the northwestern Arabian Sea today and tomorrow. Today, a green alert has been declared in all districts.

ഇന്നും നാളെയും വടക്ക് പടിഞ്ഞാറ് അറബിക്കടലിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും പച്ച അലർട്ട് ആണ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

English Summary: weather updates Isolated showers and thundershowers are likely in Kerala till January 10.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds