ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചയ്ക്ക് 2 മണി മുതൽ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നൽ ഉള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇടിമിന്നൽ തുടർന്നേക്കാം. മലയോരമേഖലകളിൽ ഇടിമിന്നൽ സജീവമാകാനുള്ള സാധ്യതയുമുണ്ട്.
ഉച്ചതിരിഞ്ഞ് അന്തരീക്ഷം മേഘാവൃതം ആണെങ്കിൽ തുറസായ സ്ഥലത്ത് കളിക്കുന്നതും നിൽക്കുന്നതും ഒഴിവാക്കുക. ടെറസ്സിലെ മുകളിലേക്ക് പരമാവധി പോവാതിരിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ഈ സമയങ്ങളിൽ ഒരിക്കലും ടെലിഫോൺ ഉപയോഗിക്കരുത്.
The Central Meteorological Department has forecast isolated showers in Kerala today and tomorrow. The risk of thunderstorms is high between 2pm and 10pm. Occasionally there will be thunderstorms late at night. There is also a possibility of active lightning in hilly areas. Avoid playing and standing in the open if the weather is cloudy in the afternoon. Avoid going to the top of the terrace as much as possible. Disconnect household appliances. Never use the telephone during these times. Also do not go down into the water or sit on a tree branch at high altitudes. Keep pets safe. Be sure to install a lightning window against the lightning and install a surge protector for the safety of electrical equipment.
കൂടാതെ ജലാശയങ്ങളിൽ ഇറങ്ങുവാനോ, ഉയരമുള്ള സ്ഥലങ്ങളിലെ വൃക്ഷ കൊമ്പിൽ ഇരിക്കുവാനോ പാടില്ല. വളർത്തുമൃഗങ്ങളെ സുരക്ഷിതമായി മാറ്റി കെട്ടുക.
ഇടിമിന്നലനെതിരെ മിന്നൽ ജാലകം സ്ഥാപിക്കുവാനും വൈദ്യുത ഉപകരണങ്ങളുടെ സുരക്ഷയ്ക്ക് സർജ്ജ് പ്രൊട്ടക്ടർ ഘടിപ്പിക്കുവാനും എല്ലാവരും ശ്രദ്ധിക്കുക
Share your comments