അർഹതപ്പെട്ടവർക്ക് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഉറപ്പുനൽകി കേരള സർക്കാർ. പെൻഷൻ ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങൾ വഴി ജൂൺ 30ന് മുമ്പ് മസ്റ്ററിങ് പൂർത്തിയാക്കണം. പെൻഷൻ തട്ടിപ്പ് തടയാനും പെൻഷൻ വിതരണത്തിലെ സുതാര്യത ഉറപ്പ് വരുത്തുന്നതിനുമാണ് മസ്റ്ററിങ് നടത്തുന്നത്.
കൂടുതൽ വാർത്തകൾ: Gold Rate Today ; സ്വർണ വില കുതിക്കുന്നു; വെള്ളി വില താഴേക്ക്
അക്ഷയ കേന്ദ്രങ്ങളിൽ എത്താൻ സാധിക്കാത്ത കിടപ്പുരോഗികൾ, വൃദ്ധജനങ്ങൾ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവർക്ക് അക്ഷയകേന്ദ്രങ്ങളിൽ നിന്നും വീട്ടിലെത്തി മസ്റ്ററിങ് പൂർത്തിയാക്കും. ഇത്തരം ആവശ്യങ്ങൾ അക്ഷയ കേന്ദ്രങ്ങളിലോ, തദ്ദേശ സ്ഥാപനങ്ങളിലോ അറിയിക്കണം. അക്ഷയ കേന്ദ്രം വഴി മസ്റ്ററിങ് പൂർത്തിയാക്കാൻ 30 രൂപയും, വീട്ടിലെത്തി ചെയ്യുന്നതിന് 50 രൂപയും ഈടാക്കും.
സംസ്ഥാനത്ത് നിരവധി പേർ അർഹതയില്ലാതെ പെൻഷൻ പറ്റുന്നുണ്ടെന്ന സിഎജിയുടെ റിപ്പോർട്ട് പ്രകാരം ധനവകുപ്പ് നടത്തിയ പരിശോധനയിലാണ് അനർഹരെ കണ്ടെത്തിയത്. ജീവിച്ചിരിപ്പില്ലാത്തവർ, രണ്ടിലധികം പെൻഷൻ കൈപ്പറ്റുന്നവർ തുടങ്ങിയ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. ഇതിന് പിന്നാലെയാണ് മസ്റ്ററിങ് നടത്താൻ തീരുമാനിച്ചത്. 2016ലാണ് മസ്റ്ററിങ് ആരംഭിക്കുന്നത്.
Share your comments