ന്യൂഡൽഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥനും മലയാളിയും പശ്ചിമ ബംഗാൾ ഗവർണറുമായ ഡോ. സി.വി ആനന്ദ ബോസ് കൃഷി ജാഗരൺ സന്ദർശിച്ചു. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക് അദ്ദേഹത്തെ സ്വാഗതം ചെയ്തു.
കൂടുതൽ വാർത്തകൾ: PM KISAN: മേയ് 31നകം നടപടികൾ പൂർത്തീകരിക്കണം
ഗവർണറുടെ വാക്കുകൾ..
കൊവിഡ് മഹാമാരി കാലത്ത് കർഷകരാണ് ഈ രാജ്യം രക്ഷിച്ചത്. കാരണം കൃഷി ദൈവികമായ പ്രവർത്തിയാണ്. നമ്മൾ ആഗ്രഹിക്കുന്ന എന്തും കൃഷിക്ക് നൽകാൻ കഴിയും. പ്രകൃതി ഒരു നല്ല അധ്യാപകൻ കൂടിയാണ്, പ്രകൃതി ഒരിക്കലും ഒറ്റിക്കൊടുക്കില്ല.
ഡോ. സി വി ആനന്ദ ബോസ്
കോട്ടയം മാന്നാനം സ്വദേശിയായ അദ്ദേഹം 2022 നവംബർ 23ലാണ് പശ്ചിമ ബംഗാൾ ഗവർണറായി ചുതലയേൽക്കുന്നത്. അതിനുമുമ്പ് ഇന്ത്യയുടെ ഗവ. സെക്രട്ടറി, ചീഫ് സെക്രട്ടറി, യൂണിവേഴ്സിറ്റി വൈസ് ചാൻസലർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഐഎഎസ് 1977 ബാച്ച് ഉദ്യോഗസ്ഥനായ ആനന്ദബോസ് കേരളത്തിൽ വിവിധ ജില്ലകളിൽ കലക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ നാഫെഡ് എംഡി, നാളികേര വികസന ബോർഡ് ചെയർമാൻ, സെൻട്രൽ വെയർ ഹൗസിങ് കോർപറേഷൻ ചെയർമാൻ, റെയിൽ സൈഡ് വെയർഹൗസിങ് കമ്പനി ചെയർമാൻ, നാഷനൽ മ്യൂസിയം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ (എൻഎംഐ) വൈസ് ചാൻസലർ, കേന്ദ്ര കൃഷി വകുപ്പ് അഡീഷനൽ സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചു.
നിർമിതി കേന്ദ്രം ഡയറക്‌ടറായിരുന്ന സമയത്ത് നടപ്പാക്കിയ ചെലവുകുറഞ്ഞ പാർപ്പിട നിർമാണ സമ്പ്രദായം ആനന്ദബോസ് മാതൃകയെന്ന പേരിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
എഴുത്തുകാരനായ ബോസ്..
ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി 32 പുസ്തകങ്ങളും ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
Share your comments